അനുപമ പരമേശ്വരൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അനുപമ. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഇപ്പോൾ തെലുഗിലാണ് താരം കൂടുതൽ സജീവം ആകുന്നത്.
കാർത്തികേയ 2 എന്ന ചിത്രത്തിൽ താരം ഒരു പ്രധാന വേഷം ചെയ്തിരുന്നു. പ്രേമം എന്ന ചിത്രമാണ് എല്ലാത്തിന്റെയും തുടക്കം എന്ന് അനുപമ വ്യക്തമാക്കുന്നു. തിരക്കഥകൾ താൻ തിരഞ്ഞെടുക്കുന്നതിനേക്കാൾ അവ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. തെലുകിലെ ആദ്യ ചിത്രവും തന്റെ ചോയ്സ് ആയിരുന്നില്ല. വളരെ കുറച്ച് സമയം മാത്രമാണ് ആ ചിത്രത്തിൽ താൻ ഉണ്ടായിരുന്നത്.
എന്തായാലും ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെടുകയുണ്ടായി. അത് കഴിഞ്ഞതിനുശേഷം തെളിവിൽ നിന്നും പല ഓഫറുകളും വന്നു. സമയമില്ലാത്തതുകൊണ്ടല്ല മലയാളത്തിൽ വരാതിരിക്കുന്നത്. തിരക്കഥകൾ തന്നെ തിരഞ്ഞെടുക്കേണ്ടെ. നല്ല തിരക്കഥകൾ വരണമല്ലോ. മലയാള സിനിമ ഒരിക്കലും തന്നെ തഴയുന്നതുപോലെ തോന്നിയിട്ടില്ല. കാരണം പ്രേമം എന്ന ചിത്രം ഇറങ്ങിയപ്പോൾ മലയാളി പ്രേക്ഷകർ തന്നെ ഒരുപാട് സ്നേഹിച്ചു.
മുടിയുള്ള കുട്ടി എന്ന രീതിയിലൊക്കെ ഏറെ ശ്രദ്ധയാണ് ലഭിച്ചത്. പ്രേമം എന്ന ചിത്രത്തിൽ കുറച്ച് ഭാഗം മാത്രമേ താൻ വന്നിരുന്നുള്ളൂ. ആ സമയത്ത് ആളുകളോട് ഒക്കെ എന്താണ് സംസാരിക്കേണ്ടത് എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ കുറച്ച് ഫിൽട്ടർ ചെയ്ത് സംസാരിക്കാൻ പഠിച്ചു. അന്ന് ഒരു സാധാരണ ഇരിങ്ങാലക്കുട കാരിയായിരുന്നു താൻ. പക്ഷേ ഇൻഡസ്ട്രിയിലെ കുറച്ച് അടവുകൾ പഠിച്ചു ഇപ്പോൾ. താരം വ്യക്തമാക്കി.