മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആൻ അഗസ്റ്റിൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ താരം സ്ഥാനം നേടിയെടുത്തത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഒരിടയ്ക്ക് താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ആ ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുവാൻ ഒരുങ്ങുകയാണ് താരം. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട് ആൻ.
മീരമാർ ഫിലിംസ് എന്നാണ് ഈ പ്രൊഡക്ഷൻ ഹൗസിൻ്റെ പേര്. കഴിഞ്ഞ മൂന്നുനാലു വർഷം താൻ എന്ത് ചെയ്യുകയായിരുന്നു എന്ന് തനിക്ക് ഓർമ്മയില്ല എന്ന് താരം പറയുന്നു. വേണമെങ്കിൽ ബ്ലാക്ക് ഔട്ട് എന്നൊക്കെ പറയാം. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയെ താൻ തുടക്കത്തിൽ ഗൗരവമായി എടുത്തിരുന്നില്ല എന്ന് താരം പറയുന്നു. ഒരുപാടുപേർ സ്വപ്നം കാണുന്ന ഒരിടത്തേക്ക് താൻ അത്രയൊന്നും അധ്വാനിക്കാതെ എത്തിപ്പെട്ടു.
എന്നാൽ അന്ന് താൻ അത് തിരിച്ചറിഞ്ഞിരുന്നില്ല. ചിലപ്പോഴൊക്കെ വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്ന പ്രകൃതകാരിയാണ് താൻ. അതുകൊണ്ടുതന്നെ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. എന്നാൽ അതിലൊന്നും കുറ്റബോധമില്ല. തെറ്റായ ആ തീരുമാനങ്ങൾ കൊണ്ടാണ് താൻ സന്തോഷത്തോടെ ഇരിക്കുന്നത്.
മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ഓട്ടോറിക്ഷകാരൻറെ ഭാര്യ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഇതിൻറെ തിരക്കഥയെഴുതുന്നത് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ആണ്. സുരാജ് വെഞ്ഞാറമൂട് ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.