കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. അതുപോലെ സിനിമ മേഖലയേയും ഈ പ്രതിസന്ധി പ്രതികൂലമായി ആണ് ബാധിച്ചിരിക്കുന്നത്. വലിയ വലിയ താരങ്ങൾ മുതൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾ വരെ കഷ്ടതകൾ അനുഭവിക്കുകയാണ്. കൊവിഡ് കാരണം ചിത്രീകരണം എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആർക്കും ജോലി ഇല്ല എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം വ്യക്തി ജീവിതം വളരെ കഷ്ടത്തിലായി മാറിയിരിക്കുകയാണ്.
നടി അനന്യയുടെ ജീവിതമാണ് ഇപ്പോൾ കഷ്ടത്തിൽ ആയിരിക്കുന്നത്. വൃക്കരോഗം ബാധിച്ച് കിടപ്പിലാണ് ഇപ്പോൾ താരം. കൃത്യമായ ഇടവേളകളിൽ ഡയാലിസ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതിനു പോലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ ആണ് താരം. നാംകരൻ, ക്രൈം പട്രോൾ ഇനി പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് അനന്യ സോണി.
2015 വർഷത്തിലായിരുന്നു വൃക്കകൾ തകരാറിലാകുന്നത്. നടിയുടെ ഇരുവൃക്കകളും തകരാറിലായിരുന്നു. പിന്നീട് പിതാവ് നടിക്ക് ഒരു വൃക്ക നൽകുക ആയിരുന്നു. ആറു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഈ ഒരു വൃക്കയും വീണ്ടും തകരാറിലാകുന്നത്. ഇപ്പോൾ വലിയ കഷ്ടത്തിലാണ് താരം.
സിനിമാ മേഖലയിൽ നിന്നും ഉള്ള ആളുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് നടി ഇപ്പോൾ. ബോളിവുഡ് താരങ്ങൾ താരത്തിന് സഹായം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം ആളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ക്യാമ്പയിൻ നടത്തുന്നത്. ഇത്തരത്തിൽ ദിവസക്കൂലിക്കും മാസ കൂലിക്കും ജോലിചെയ്തിരുന്ന നിരവധി ആളുകൾ ഇപ്പോൾ സിനിമാമേഖലയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടത് ബോളിവുഡിലെ താരങ്ങളുടെ കടമയാണ്. എത്രയും പെട്ടെന്ന് തന്നെ താരം സുഖം പ്രാപിക്കട്ടെ എന്നാണ് സമൂഹമാധ്യമങ്ങൾ പ്രാർത്ഥിക്കുന്നത്.