ഗുരുവായൂര്‍ അമ്പലത്തില്‍ ആന വിരണ്ടു; പാപ്പാന്റെ മുണ്ട് വലിച്ചൂരി ദാമോദര്‍ദാസ് അത്ഭുതകരമായി രക്ഷപെട്ടു പാപ്പാന്‍

അമ്പലത്തില്‍ വച്ചും മറ്റും ആനകള്‍ വിരണ്ട് ഓടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതില്‍ ചിലതൊക്കെ ഉപദ്രവകാരികള്‍ ആണെങ്കില്‍ മറ്റു ചില ആനകള്‍ മനുഷ്യരെ പൊതുവെ ഉപദ്രവിക്കാറില്ല. എന്നാല്‍ തനിക്ക് ചുറ്റുമുള്ള മറ്റു വസ്തുക്കള്‍ പൂര്‍ണ്ണമായി നശിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്ള ആന വിരണ്ട ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.


നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെയായിരുന്നു ആന വിരണ്ടത്. ഇടഞ്ഞ കൊമ്പനാന പാപ്പാന്റെ ഉടുതുണി വലിച്ചെടുത്ത് തുമ്പിക്കയില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു.


ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഇവിടെനിന്ന് പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ മാസം പത്താം തീയതിയാണ് ഈ സംഭവം നടക്കുന്നത്. വിവാഹ പാര്‍ട്ടിയുടെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.


ഗുരുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ നവദമ്പതികള്‍ ഷൂട്ടിങ്ങിനായി ആനയുടെ മുന്നില്‍ എത്തിയിരുന്നു. അപ്പോഴാണ് സംഭവം.