മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് അമൃത മലയാളികളുടെ ശ്രദ്ധ നേടുന്നത്.
പിന്നീട് ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും താരം മലയാളികൾക്ക് പ്രിയങ്കരി ആവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടിയാണ് അമൃത. തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത ഷെയർ ചെയ്തിരിക്കുന്നത്.
തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വീഡിയോയിൽ അമൃത പറയുന്നു. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു.
സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു. അതേസമയം അമൃതയുടെ മുൻ ഭർത്താവ് ബാല കരൾ രോഗ ബാധിതൻ ആയി ആശുപത്രിയിൽ ചികിത്സയിൽ ആണ്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ അമൃതയും മകള്‍ അവന്തികയും എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
സ്റ്റാർ സിംഗരിലൂടെയാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. 2010ലായിരുന്നു ഇവരുടെ വിവാഹം.അവന്തിക എന്ന ഒരു മകളുണ്ട്.