അമൃത നായര്‍ എന്ന നടിയെ ഇന്ന് അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. മിനി സ്ക്രീനിലൂടെ ആണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സ്റ്റാര്‍ മാജിക് വേദിയിലും അമൃത എത്താന്‍ തുടങ്ങി. ഈ അടുത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ഇതിലൂടെ അമൃത പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്.
കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ആദ്യം ശീതളായിരുന്ന പാര്‍വ്വതി പരമ്പരയില്‍ നിന്നും പോയതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമൃത എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃതയെ പ്രേക്ഷകര്‍ ശീതളായി കണ്ടുതുടങ്ങി. പിന്നീട് അമൃത ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ കിടിലന്‍ ചിത്രം നടി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മോഡേണ്‍ സാരി ധരിച്ചുള്ള ഫോട്ടോ ആണ് അമൃത പങ്കുവെച്ചത്. പുഞ്ചിരിയാണ് ആത്മാവിന്റെ സൗന്ദര്യം എന്ന് കുറിച്ചുകൊണ്ടാണ് അമൃത ചിത്രം പങ്കുവെച്ചത്. വിപിന്‍ കുമാര്‍ ആണ് നടിയുടെ ഈ ചിത്രം പകര്‍ത്തിയത്.
View this post on Instagram
അഭിനേത്രി എന്നതിലുപരി ഒരു വ്ലോഗര്‍ കൂടിയാണ് അമൃത. തന്റെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അമൃത യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാര് ഉണ്ട്. ഈ അടുത്ത് തന്റെ സ്വന്തം വീട് കാണിച്ചുകൊണ്ടുള്ള വീഡിയോ അമൃത ചെയ്തിരുന്നു.