സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് അമ്പിളി ദേവി. ബാലതാരമായിട്ടായിരുന്നു അമ്പിളി അഭിനയത്തിലേക്ക് എത്തിയത്. ശേഷം സിനിമകളില്‍ സഹോദരി വേഷങ്ങളും ചെയ്തു. ഇതിനിടെ മിനിസ്ക്രീനിലേക്ക് ചേക്കേറിയ അമ്പിളി അവിടെയും തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അഭിനയത്തിനൊപ്പം തന്റെ ജീവന്റെ പാതിയായ നൃത്തവും മുന്നോട്ടു കൊണ്ടുപോയി താരം. ഇന്ന് രണ്ട് മക്കള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു ഈ നടി.
ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടായപ്പോഴും അമ്പിളിക്ക് താങ്ങും തണലുമായി പ്രേക്ഷകര്‍ കൂടെ നിന്നിരുന്നു. മക്കളുടെ വീഡിയോസ് എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ മൂത്ത മകന്റെ പിറന്നാള്‍ ദിനത്തില്‍ അമ്പിളി പങ്കിട്ട വീഡിയോ ആണ് വൈറലാകുന്നത്. മകന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയ ഒരു കിടിലന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ തോറ്റുപോകാതെ തന്നെ പിടിച്ചു നിര്‍ത്തിയ ചില വിലപ്പെട്ട നിമിഷങ്ങള്‍ എന്ന് കുറച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.
നേരത്തെ ഡാന്‍സിനോടുള്ള മകന്റെ താല്പര്യത്തെക്കുറിച്ച് അമ്പിളി വ്യക്തമാക്കിയിരുന്നു. പിന്നാലെ മകന് നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സന്തോഷവും താരം പങ്കിട്ടു. അതേസമയം രണ്ടാമത്തെ മകന് ജനിച്ചതോടെയാണ് അമ്പിളി അഭിനയത്തില്‍ നിന്നും മാറിനിന്നത്. പിന്നീട് സിനിമയെ പോലും വെല്ലുന്ന കാര്യങ്ങളായിരുന്നു അമ്പിളിയുടെ ജീവിതത്തില്‍ സംഭവിച്ചത്.
https://youtu.be/RSPYjnhQHX4
വലിയ ഇടവേളക്ക് ശേഷം സീരിയലിലേക്ക് തന്നെ തിരിച്ചെത്തി. ഈ സമയത്ത് സ്വന്തമായി യൂട്യൂബ് ചാനലും അമ്പിളി തുടങ്ങി. തന്റെ ചാനല്‍ വഴി പങ്കുവെക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്.