മജിഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്ഥആപനത്തിലെ മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതു പ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ.കെ. ഷിഹാബ് നൽകിയ പൊതു താല്പര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.അതെ സമയംസി പി ശിഹാബ് ഗോപിനാഥ് മുതുകാടിനെതിരെ തുറന്ന് പറയുന്ന വീഡിയോയിൽ സംവിധായകൻ അൽഫോൺസ് പുത്രൻ ഇട്ട കമന്റ് വലിയ രീതിയിൽ സോഷ്യൽ മീഡിയയിലെല്ലാം ചർച്ച ആവുന്നുണ്ട്.അദ്ദേഹത്തിന്റെ കമന്റ് ഇതാണ്,ഞാൻ ഇടിക്കുമോ എന്ന് സംശയം ഉള്ളവർ@s.v.krishnasankar @shabare_esh 76 ഇവനോടും ചോദിച്ചാ മതി. ഇവന്മാരെ പിടിച്ചിടിച്ചെന്ന് തെറ്റിദ്ധരിക്കരുത്.
അവന്മാര് എന്നെ പ്രേമത്തില് ഇടിച്ചിട്ടുണ്ട് ഞാൻ റോണി വർഗ്ഗീസ് എന്ന character ചെയ്തപ്പോ. അത് ഞാൻ cut വിളിക്കുന്നതിന് മുമ്പ് മറന്ന് കാരണം ഞാൻ cut വിളിച്ചാലാണല്ലോ എനിക്ക് തന്നെ എന്റെ സിനിമ എഡിറ്റ് ചെയ്യാൻ പറ്റുകയുള്ളൂ. തമാശയൊക്കെ അവിടെ നിൽക്കട്ടെ, പൊലീസ് ആൻഡ് വക്കീലിനോടും ഞാൻ ലാസ്റ്റ് ആയിട്ട് പറയുകയാണ്. ദിലീപ് ചേട്ടൻ്റെ വീടിന്റെ മുന്നിൽ നിന്ന് മാറണം. അവിടെ അല്ല പോലീസ് സ്റ്റേഷനും കോടതിയും മീഡിയയും കേടന്നുറങ്ങേണ്ട സ്ഥലം. പൾസർ സുനി ദിലീപേട്ടൻ സ്റ്റാർ ആകുന്നതിനും മുമ്പ് മുകേഷ് സറിന്റെ വീട്ടിൽ നിന്നിട്ടുണ്ട് പൾസർ സുനി. ഏതോ ഒരു പ്രൊഡ്യൂസറിൻ്റെ ഭാര്യയും പഴയ നടിക്കും ഭാവനയുടെ ഗതി വന്നിട്ടുണ്ട്.
ഭാവനയുടെയും ആസിഫ് അലിയുടെയും ഹണി ബീ ഞാൻ മിനിമം 25 പ്രാവശ്യം കണ്ടിട്ടുണ്ട്. സൂപ്പർ നടിയാണ് ഭാവന. അതേ പോലെ തന്നെ ദിലീപ് ഏട്ടനും മീനാക്ഷി എന്നൊരു മകളുണ്ട്. ഗോപുസിന്റെ മുമ്പിൽ നടന്നു പോവുമ്പോ തൊട്ട് കാണുന്നതാണ് മീനാക്ഷിയെ. അതിനും തെളിവ് മോളിൽ പറഞ്ഞ രണ്ട് കൂട്ടുകാരാണ്. ദിലീപ് ഏട്ടനും ഭാവനയും ഡാൻസ് കളിച്ച ഹോ സലാമ ഹെയ് ലസ എനിക്ക് ഇഷ്ടമാണ്. ഇപ്പോഴും കേക്കാറുണ്ട്. നിങ്ങൾ രണ്ട് പേരും ഫോൺ വിളിച്ച് രണ്ടു സിനിമയിൽ അഭിനയിച്ചാൽ തീരാവുന്ന പ്രശ്നമേ കേരളത്തിൽ ഉള്ളു. ദിലീപേട്ടൻ റൺവേ സിനിമയിൽ കാണുന്ന പോലെ ഉശിരുള്ള ആളാണെങ്കിൽ നേരേ പോയി ആ മാജിക്ക് തെണ്ടിയെ തല്ലണം.എന്നാണ് അദ്ദേഹം കമന്റിലൂടെ പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് ഇതിനു മറുപടി പറഞ്ഞു കൊണ്ടെല്ലാം എത്തിയിരിക്കുന്നത്.