നടന് അല്ലു അര്ജുന് ഹൈദരാബാദ് പൊലീസ് പിഴചുമത്തി. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് പിഴചുമത്തിയത്. നടന്റെ വാഹനമായ എസ്യുവിയില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറെക്കാലത്തിനു ശേഷമാണ് അല്ലു അര്‍ജുന്റെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഒരു ഒന്നൊന്നര തകര്‍പ്പ സിനിമ തന്നെയായിരുന്നു പുഷ്പ. ചിത്രത്തിലെ പാട്ട് അടക്കം നടന്റെ ആക്ഷന്‍ രംഗങ്ങള്‍ വരെ നിമിഷനേരംകൊണ്ട് വൈറലായിരുന്നു. ഇതോടെ അല്ലുവിന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയില്‍ അല്ലു അര്ജുന് രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇനി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.