മലയാളികൾക്ക് സുപരിചിതയായ നടിയാണ് എലീന പടിക്കൽ. താരം വിവാഹിതരായിട്ട് കുറച്ചുനാളുകൾ ആകുന്നതേയുള്ളൂ. യാത്രകളും ഡ്രൈവിങ്ങും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. പ്രണയവിവാഹമായിരുന്നു എലീനയുടെത്. രോഹിത് ആണ് എലീനയുടെ വരൻ. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.
തൻറെ സ്വപ്ന വാഹനമാണ് എലീന സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു 330i ജി ടി എം സ്പോർട്ട് വാഹനം ആണ് ഇത്. ഏതാണ്ട് 46 ലക്ഷം രൂപ മുതലാണ് ഇതിന് വില തുടങ്ങുന്നത്. ഏറ്റവും ടോപ്പ് മോഡലിന് 65 ലക്ഷം രൂപ വരെ വില ഉണ്ടാവും. ആൽപൈൻ വൈറ്റ് നിറത്തിലുള്ള വാഹനം ആണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. സെറാമിക് പ്രോ പാക്കേജ് കൂടി വാഹനം എടുക്കുമ്പോൾ ഉൾപ്പെടുത്താൻ ഇവർ ശ്രമിച്ചിട്ടുണ്ട്.
View this post on Instagram
ഒരു ഫൈവ് സീറ്റർ സെഡാൻ വാഹനം ആണ് ഇത്. ഏതാണ്ട് 250 കിലോമീറ്റർ മണിക്കൂർ സ്പീഡ് ഇത് തരും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ ലേക്ക് എത്താൻ വെറും 5.8 സെക്കൻഡ് മാത്രമാണ് ഇതിന് വേണ്ടത്. 255 ബിഎച്ച്പി പവറും 400mm ടോർക്കും എൻജിൻ ഉല്പാദിപ്പിക്കാൻ സാധിക്കും. ടർബോ ചാർജ് എഞ്ചിൻ ആണ് ഉള്ളത്.
മുൻപ് കരിയറിനെ മാറ്റിനിർത്താൻ രോഹിതും ഫാമിലിയും ഒരിക്കലും പറയില്ല എന്ന് എലീന പറഞ്ഞിരുന്നു. വിവാഹശേഷമുള്ള യാത്രാ പ്ലാനുകൾ നിരവധി ഉണ്ടായിരുന്നു. എന്നാൽ അത് പോകുവാൻ സാധിച്ചില്ല. ഇപ്പോൾ മനസ്സിൽ ചില യാത്രാ പദ്ധതികളുണ്ട്. എന്നാൽ അതൊന്നും പുറത്തു പറയുന്നില്ല. അത് സർപ്രൈസ് ആയി തന്നെ ഇരിക്കട്ടെ. താരം പറയുന്നു.