ഈ കഴിഞ്ഞ ദിവസമാണ് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. നിവിൻ പോളി അജു വർഗീസ് സിജു വിൽസൺ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന സാറ്റർഡേ നൈറ്റ് എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടതാണ് അഭിനേതാക്കളും അടിയറ പ്രവർത്തകരും വൈകുന്നേരം 7 മണിക്ക് കോഴിക്കോടുള്ള ഹൈലൈറ്റ് മാളിൽ എത്തിയത്.
വൻ പോലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിരുന്നു. 9 മണിയോടെ പരിപാടി അവസാനിച്ച സംഘം തിരിച്ചു പോകുന്നവരുടെ കൂട്ടത്തിൽ നിന്നും യുവാവ് കയറിപ്പിടിക്കുകയായിരുന്നു. വമ്പൻ ജനത്തിരക്ക് ഉണ്ടായിരുന്നതിനാൽ ആരാധകർ കാണാതെ മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പോലീസ് നിർദ്ദേശം ഉണ്ടായിരുന്നു. ഇതുവഴി പോകുന്നതിനിടയിലാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.
ഇതിനിടയിൽ ഇവർക്ക് സുരക്ഷ ഒരുക്കിയിരുന്നവർ ബലംപ്രയോഗിച്ച് വരാന്തയിൽ നിന്ന് ആരാധകരെ മാറ്റുവാനും ശ്രമിച്ചു. യുവനടി ഇതിനിടയിൽ കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്ത് അടിക്കുകയും ഉണ്ടായി. നടിമാർ തങ്ങളുടെ അനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. അതിനിടയിൽ മാളിൽ ഇത്തരത്തിലുള്ള സിനിമാപ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതർ വിവരം ഒന്നും അറിയിക്കാറില്ല എന്നാണ് പോലീസ് പ്രതികരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുക്കും എന്നും പോലീസ് പറയുകയുണ്ടായി. ഇതിനിടയിൽ ഉണ്ടായ സംഭവത്തിൽ പ്രതികരണമായി തിരിക്കുകയാണ് നടൻ അജു വർഗീസും നടി അൻസിബയും. ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് നടന്നത് ലജ്ജ തോന്നുന്നു എന്നാണ് അജു സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിച്ചത്. നിങ്ങൾ രണ്ടുപേരും ധൈര്യശാലികൾ ആണ് എന്നായിരുന്നു നടി അൻസിബയുടെ പ്രതികരണം.