സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബം ആണ് നടന് കൃഷ്ണകുമാറിന്റെത്. അച്ഛന്റെ പാത പിന്തുടര്ന്ന് മൂത്ത മകള്‍ അഹാന കൃഷ്ണയും അഭിനയലോകത്തേക്ക് എത്തുകയായിരുന്നു. പിന്നീട് സഹോദരി ഹന്‍സികയും ബാലതാരമായി സിനിമയില്‍ എത്തി. ഏറ്റവുമൊടുവില്‍ ഈ കുടുംബത്തില്‍നിന്ന് സിനിമയില്‍ അഭിനയിച്ചത് ഇഷാനി കൃഷ്ണയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തില്‍ എത്തിയത്. ദിയ കൃഷ്ണ ഇതുവരെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരപുത്രി.
ലോക്കഡൗണ്‍ സമയത്താണ് ഇവരെല്ലാം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. താരങ്ങള്‍ ഇതിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാര്‍ ഏറെയാണ്. പാചക വിശേഷവും , അതുപോലെ ട്രാവലിംഗ് വീഡിയോ എല്ലാമാണ് പങ്കുവയ്ക്കാര്‍.
ഇപ്പോഴിതാ സഹോദരിമാരെ പറ്റി അഹാന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മൂന്നു സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ തനിക്ക് അടുപ്പമുള്ളത് ഇളയ അനിയത്തി ഹന്‍സികയോട് ആണെന്ന് അഹാന പറയുന്നത്. അവളുമായി വലിയ പ്രായവ്യത്യാസം ഉള്ളതിനാല്‍ മകളെപ്പോലെയാണ് കാണുന്നതെന്ന് നടി പറയുന്നു. ഹന്‍സികയുടെ വലിയൊരു ഫാനാണ് ഞാന്‍, അവള് എന്ത് കാര്യം ചെയ്താലും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്.
ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി വീഡിയോ എഡിറ്റ് ചെയ്യുന്നതും ഹന്‍സിക ആണ്. അതേസമയം അവള് മുടി മുറിക്കണം എന്നൊക്കെ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ അത് വിലക്കാറുണ്ട് അഹാന പറയുന്നു. എന്നാല്‍ ചിലപ്പോള്‍ ഞാന്‍ അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരാറുണ്ട് .