കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെ പിറന്നാള്‍. ജന്മദിനത്തില് താരത്തിന് ആശംസ അറിയിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിരുന്നു. പിറന്നാള്‍ സമ്മാനമായി നടന് ദുല്‍ഖറും നടിയുടെ പുതിയ സിനിമ അടിയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ഇതെല്ലാം വൈറലായിരുന്നു. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അമ്മ സിന്ധുവും എത്തിയിരുന്നു.
ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ നിന്ന് പകര്‍ത്തിയെ കുറിച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാര്‍. വളരെ സിമ്പിള്‍ ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. നടന്റെ നാലു മക്കളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാറുണ്ട്.
ഇന്നലെ ആഹാനയുടെ 27ആം പിറന്നാളായിരുന്നു. എല്ലാവരും ഒരുമിച്ചു കുറച്ചു ചിത്രങ്ങള്‍ എടുത്തു. എന്നത്തേയും പോലെ ഇന്നലെയും സന്തുഷ്ടനായിരുന്നു. ആ സന്തോഷം, എന്നെ സ്നേഹിക്കുന്ന, ഞങ്ങളെ സ്നേഹിക്കുന്ന, ഞങ്ങളോടൊപ്പം എന്നും നിന്നിട്ടുള്ള, ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കുവെക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് കൃഷ്ണകുമാര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
അച്ഛന് കൃഷ്ണകുമാറിന് പിന്നാലെയാണ് അഹാനയും സിനിമാലോകത്തേക്ക് കടന്നുവന്നത്, കുറേ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും നടി ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ലൂക്ക എന്ന ചിത്രത്തില്‍ നടന് ടോവിനോ തോമസിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഈ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ മറ്റു സിനിമയിലും താരം എത്തി.