സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും യാത്ര പോകാന്‍ ഏറെ ഇഷ്ടമുള്ള നടിയാണ് അഹാന കൃഷ്ണ. അതിപ്പോള്‍ എത്ര തിരക്കിലാണെങ്കില്‍ പോലും വെക്കേഷന് ഒക്കെ ആഘോഷിക്കാന്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാറുണ്ട് ഈ താരം. ഇപ്പോള്‍ സിംഗപ്പൂരിലാണ് അഹാനയും കുടുംബവും ഉള്ളത്. ഇവിടെ നിന്നുള്ള നല്ല കളര്‍ ചിത്രങ്ങളും അതുപോലെ വീഡിയോസ് എല്ലാം താരപുത്രികള്‍ പങ്കുവെച്ചിരുന്നു.
ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. ഫുള്‍ ഫ്രീക്കായിട്ടാണ് ചിത്രങ്ങളില്‍ അഹാനയും സഹോദരിമാരും ഉള്ളത്. അമ്മ സിന്ധുവിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട് അഹാന.
View this post on Instagram
ലൂക്ക എന്ന ചിത്രത്തിലൂടെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്ന അഹാനയുടെ വരവ്. നേരത്തെ മറ്റ് സിനിമകളിലും അഭിനയിച്ചിരുന്നു. അഹാനക്ക് പിന്നാലെ സഹോദരിമാരും സിനിമയില്‍ എത്തിയിരുന്നു. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു ഇഷാനി കൃഷ്ണ സിനിമയിലെത്തിയത്. ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ അഹാനയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചു. ദിയ ഇതുവരെ സിനിമയില്‍ എത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ താരം ദിയ തന്നെ.
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് അഹാന കൃഷ്ണ . പിന്നാലെ 2016ല്‍ കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചു, തുടര്‍ന്ന് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിന്റെ ഭാഗമായി അഹാന. ലൂക്ക എന്ന ചിത്രത്തില്‍ നായിക കഥാപാത്രം ചെയ്തതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ നേടിയത് .