സീരിയല്‍ നടന് ആദിത്യന് ജയന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തൃശൂരില്‍ കാറില്‍ ഇദ്ദേഹത്തെ കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദിത്യനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കുറച്ച് ദിവസമായി നടി അമ്പിളി ദേവിയും ആദിത്യന് ജയനും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യന് ജയന്റെ ആത്മഹത്യാശ്രമ വാര്‍ത്ത പുറത്തുവരുന്നത്.
ഇവരുടെ വിവാഹ മോചന വാര്‍ത്തയില്‍ നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്ത് വന്നത്. ഇതിനെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. ഇതില്‍ ആദിത്യന് നേരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു.
ഇതിനിടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് അമ്പിളി പറഞ്ഞിരുന്നു, താന്‍ ഇപ്പോഴും പേടിയോടെയാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത്തരം കാര്യങ്ങള്‍ കേട്ടതോടെ ശക്തമായ പ്രതികരണം അറിയിച്ച് ആദിത്യനും രംഗത്ത് വന്നു. അമ്പിളി പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പറഞ്ഞാണ് ആദിത്യന് രംഗത്ത് വന്നത്.
അമ്പിളി ദേവിയും ആദിത്യന് ജയനും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. വളരെ സ്നേഹത്തോടെ മുന്നോട്ട് പോയിരുന്നവര്‍ തമ്മില്‍ ഇപ്പോള്‍ എന്ത് പറ്റി എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. പല കാരങ്ങള്‍ ഇവര്‍ വിളിച്ച് പറയുന്നുണ്ടെങ്കിലും ഏതാണ് വിശ്വസിക്കേണ്ടത് എന്ന് പ്രേക്ഷകര്‍ക്ക് ഒരു പിടിത്തവും ഇല്ല. ഇതിനിടെ നടി ജീജ സുരേന്ദ്രനും ഇവരുടെ കാര്യത്തില്‍ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരുന്നു.