പരമ്പര വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഉമാ നായരെ മലയാളികള്‍ മറന്നു കാണില്ലല്ലോ. നടി ഉമാ നായര്‍ തനിക്ക് കിട്ടിയ ഈ കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്. ഇതിനുപിന്നാലെ നടിക്ക് നിരവധി നല്ല അവസരം ലഭിച്ചു. ഇന്ദുലേഖ എന്ന സീരിയലില്‍ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മി എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചത് നടി ഉമാ നായര്‍ ആയിരുന്നു.
ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ഉമാ എത്തിയിരിക്കുന്നത്. തന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, എന്ന സന്തോഷമാണ് താരം അറിയിച്ചത്. ഒപ്പം ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ആശംസ അറിയിച്ച് പ്രേക്ഷകരും എത്തി.
എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവള് എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായര്‍ ഫോട്ടോകള്‍ പങ്കുവച്ചത്. അവളിപ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവള്‍ക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്ന് ഉമ കുറിച്ചു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി താനും മറ്റ് അഭിനേതാക്കളും ലോക്ഡൗണ്‍ സമയത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇതെല്ലാം ശ്രദ്ധ നേടിയിരുന്നു.