അന്നും ഇന്നും അഭിനയരംഗത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് തൃഷ. ഇടയ്ക്കൊന്ന് കരിയറില്‍ വീഴ്ച സംഭവിച്ചു എങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് തന്നെ ഈ നടി നടത്തി. ഈ അടുത്ത് റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ തൃഷ അവതരിപ്പിച്ച കുന്ദവി എന്ന കഥാപാത്രം പ്രേക്ഷക കയ്യടി നേടി. തന്റെ സിനിമയിലുള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതായിരുന്നു തൃഷയുടെ ഈ റോള്‍. അതേസമയം ഓരോ ചിത്രം ഇറങ്ങുമ്പോഴും നടിയുടെ സൗന്ദര്യ രഹസ്യവും ചര്‍ച്ച ആവാറുണ്ട്. ഈ 40ലും മിന്നിത്തിളങ്ങുകയാണ് തൃഷ.
അതേസമയം ഈ വര്‍ഷവും നടിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ് നടന് വിജയ്ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ പോവുകയാണ് തൃഷ. ലൊകേഷ് കനകരാജിന്റെ ചിത്രത്തിലാണ് വിജയുടെ നായികയായി തൃഷ എത്തുന്നത്. 14 വര്‍ഷത്തിനുശേഷമാണ് വിജയുടെ നായികയായി താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.
അതേസമയം അജിത്തും തൃഷയും വീണ്ടും ജോഡികളായി എത്തുകയാണ്. ജനുവരി 17 ന് ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. സിനിമ ദീപാവലിക്ക് റിലീസ് ചെയ്യും. അതേസമയം കമലഹാസന് നായകനാകുന്ന പുതിയ ചിത്രത്തില്‍ നടിയായി എത്തുന്നത് തൃഷയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും തൃഷ എത്തുന്നു. റാം എന്ന ചിത്രത്തിലൂടെയാണ് തൃഷയുടെ വരവ്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ മറ്റൊരു ചിത്രത്തില്‍ കൂടി നായികയായി തൃഷ അഭിനയിക്കുന്നുണ്ട്