മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യറായി, തൃഷ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി തൃഷ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ആദ്യദിവസം തന്നെ ഐശ്വര്യ മേടവുമായി തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. വളരെ നല്ലൊരു സ്ത്രീയാണ് അവർ. ചിത്രത്തിൽ എതിർ കഥാപാത്രങ്ങൾ ആയിട്ടാണ് രണ്ടുപേരും വേഷമിടുന്നത്. അത് ചെറിയൊരു വെല്ലുവിളി തന്നെയായിരുന്നു.
ഇതിനിടയിൽ ഞങ്ങളുടെ സൗഹൃദം ചിത്രത്തിന് ഗുണം ചെയ്യില്ല എന്ന് മണി രത്നം സാർ ഇടയ്ക്കിടെ പറയുമായിരുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ ഇത്രയ്ക്ക് സംസാരിക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഐശ്വര്യ ലൊക്കേഷനിൽ മനോഹരമായി തമിഴ് സംസാരിക്കുമായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. ഇത്ര ആത്മസമർപ്പണം ഉള്ള അഭിനയത്രിയെ താൻ കണ്ടിട്ടില്ല എന്നും തൃഷ പറയുന്നു.
എന്തായാലും നടി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. ഒരു തമിഴ് നോവലിനെ അടിസ്ഥാനമാക്കി തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും എന്നാണ് സൂചനകൾ.