കേരളസാരി ഉടുത്ത് സദ്യ കഴിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രം വൈറലാവുന്നു. സണ്ണി ലിയോണിനൊപ്പം ഭര്‍ത്താവും മക്കളും കേരീളയ വസ്ത്രമാണ് അണിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് ആദ്യമായാണ്
സണ്ണിയെ കേരളസാരിയില്‍ ആരാധകര്‍ കാണുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മക്കലായ നിഷ, ആഷര്‍, നോഹ് എന്നിവര്‍ക്കൊപ്പമാണ് നടി എത്തിയത്.
സില്‍ക്ക് പിങ്ക് ബ്ലൌസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാര്‍ത്താവ് ഡാനിയേലും രണ്ട് ആണ്മക്കളും ജുബ്ബയും മുണ്ടുമാണ്. മകള്‍ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയില്‍ മുല്ലപ്പൂ ചൂടി അതിസുന്ദരിയായിട്ട് തന്നെയാണ് കേരളീയ ഭക്ഷണം കഴിക്കാന്‍ എത്തിയത്.
ഇവര്‍ വാഴ ഇലയില്‍ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. നടിയും കുടുംബവും ആദ്യമായാണ് ഇലയില്‍ സദ്യ കഴിക്കുന്നത് എന്നത് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. കുട്ടികളെല്ലാം അത്ഭതത്തോടെയാണ് ഇലയില്‍ നോക്കുന്നത്. സാധാരണ കഴിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സ്പൂണ്‍ ഇല്ലാതെ കഴിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല, അതിനാല്‍ സ്പൂണ്‍ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ മക്കള്‍ കൈകൊണ്ടും കഴിക്കുന്നുണ്ട്.
റിസോര്‍ട്ടില്‍ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ബുഫെ ടേബിളില്‍ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഇതുവരെ ലഭിക്കാത്ത പുത്തനനുഭവമായിരുന്നു ഇവര്‍ക്കിത്. റിസോര്‍ട്ടിലെ ഹരിതാഭമാര്‍ന്ന പശ്ചാത്തലവും ചിത്രങ്ങളില്‍ കാണാം.
ജനുവരിയിലാണ് സണ്ണി ലിയോണും കുടുംബവും കേരളത്തില്‍ എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കുറച്ച് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. പിന്നീട് കൊവിഡ് മാനദണ്ഡം പാലിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
അവധി ആഘോഷിക്കാന്‍ എത്തിയ താരങ്ങള്‍ കേരളീയ ഭക്ഷണവും വസ്ത്രമെല്ലാം അനുകരിക്കുന്നുണ്ട്. ഇത്തവണ കേരളീയ ഭംഗി കണ്ട് മടങ്ങാതെ ഇവിടുത്തെ പ്രത്യേക ഭക്ഷണം എല്ലാം രുചിക്കാന്‍ തന്നെയാണ് താരം കുടുംബത്തോടൊപ്പം എത്തിയത്. മുന്‍പ് കേരളത്തിന്റെ ഭംഗി ആസ്വദിക്കുന്ന നടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.