ഒരുകാലത്ത് ശ്രദ്ധിക്കപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു വാനമ്പാടി. ഇതിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു. നടി സുചിത്രയും ഇതില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, പത്മിനി എന്ന നെഗറ്റീവ് കഥാപാത്രത്തില്‍ ആയിരുന്നു നടി എത്തിയിരുന്നത്, സീരിയല്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ പോസിറ്റീവ് കഥാപാത്രത്തിലേക്ക് താരം മാറി. ചില സീരിയല്‍ അവസാനിച്ചാലും ഇതിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകര്‍ മറക്കില്ല എന്ന് പറഞ്ഞത് പോലെ ആയിരുന്നു വാനമ്പാടിയുടെ കാര്യവും. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിലെ പപ്പിയെ മലയാളികള്‍ ഓര്‍ക്കുന്നു.
ഇതിനു പിന്നാലെ അവതാരികയും താരം എത്താന്‍ തുടങ്ങി, ലുക്കില്‍ അല്പം മാറ്റം വരുത്തി കൊണ്ടായിരുന്നു നടിയുടെ രണ്ടാമത്തെ വരവ്. നടി നന്നായി മെലിഞ്ഞു ഒന്നുകൂടി സുന്ദരിയായി എന്നാണ് ആരാധകര്‍ പുതിയ ഫോട്ടോ കണ്ട് പറയുന്നത്. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യംപാടും പുതിയ സീസണ് അവതരിപ്പിക്കുന്നത് സുചിത്രയും അനൂപ് കൃഷ്ണനും ആണ്. അതേസമയം ആറാമത്തെ വയസ്സില്‍ ആണ് സുചിത്ര അഭിനയരംഗത്തെത്തുന്നത് . ഒരു മികച്ച നര്‍ത്തകി കൂടിയാണ് സുചിത്ര .
നേരത്തെ നിരവധി വേദികളില്‍ നൃത്തവുമായി താരം എത്തിയിരുന്നു. അഭിനയത്തിലും മുന്നിലാണ് നടി. പോസിറ്റീവ് കഥാപാത്രവും, നെഗറ്റീവ് കഥാപാത്രവും തന്റെ കയ്യില്‍ സേഫ് ആണെന്ന് ഈ താരം തെളിയിച്ചതാണ്.