കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രശസ്ത ബോളിവുഡ് നടി സോനം കപൂറിന് ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ദമ്പതികൾ. ഇതിനെക്കുറിച്ച് ചെറിയൊരു കുറിപ്പ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ പുതിയ അർത്ഥം പകരുന്ന ആ ശക്തിയുടെ പേരിൽ, അപാരമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ, തങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി അനുഗ്രഹങ്ങൾ തേടുന്നു എന്നാണ് താരം കുറിച്ചിരിക്കുന്ന കുറുപ്പിന്റെ പ്രസക്തഭാഗം.
ഈ പോസ്റ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. നിരവധി പ്രേക്ഷകരാണ് ഇതിന് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിനകത്ത് തന്നെ പോസ്റ്റിന് ഒൻപതു ലക്ഷത്തിലധികം ലൈക്കുകൾ കിട്ടിക്കഴിഞ്ഞു. വളരെ ക്യൂട്ട് ആയിട്ടുള്ള പേരാണ് ഇത് എന്ന് ചിലർ കമൻറ് ചെയ്യുന്നു. വളരെ വ്യത്യസ്തതയുള്ള പേര് എന്നും പലരും പറയുന്നുണ്ട്.
View this post on Instagram
നിരവധി ആരാധകരാണ് ആശംസകൾ അർപ്പിച്ച് രംഗത്ത് എത്തുന്നത്. ഒട്ടനവധി കമന്റുകൾ പോസ്റ്റിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. നിരവധി ബോളിവുഡ് താരങ്ങളും ഇതിന് കമൻറ് ചെയ്യുന്നുണ്ട്. എല്ലാവരും ശക്തമായ പിന്തുണയാണ് താര ദമ്പതികൾക്ക് കൊടുക്കുന്നത്.
View this post on Instagram
ആനന്ദ് അഹൂജ എന്നാണ് സ്വരം കപൂറിൻ്റെ ഭർത്താവിന്റെ പേര്. ഒരു വ്യവസായിയാണ് ഇദ്ദേഹം. ഇവർക്ക് ബ്രിട്ടനിൽ സ്വന്തമായി ഒരു വീടുണ്ട്. ദമ്പതികൾ ഇടയ്ക്ക് അവിടെ പോയി താമസിക്കാറുണ്ട്.
View this post on Instagram