തമിഴ് നടി ആണെങ്കില്‍പോലും മലയാളത്തില്‍ അടക്കം ആരാധകര്‍ ഏറെയാണ് സ്നേഹയ്ക്ക്. തുറുപ്പുഗുലാന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് സ്നേഹ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ഇടയ്ക്ക് ഗ്ലാമര്‍ വേഷങ്ങളും സ്നേഹ ചെയ്തിരുന്നു. ഇന്ന് മോഡലിംഗ് രംഗത്തും സജീവമാണ് സ്നേഹയും കുടുംബവും.
ഭര്‍ത്താവിനൊപ്പവും അല്ലാതെയും നിരവധി പരസ്യ ചിത്രങ്ങളില്‍ സ്നേഹ എത്തിയിരുന്നു. തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചും സ്നേഹ എത്താറുണ്ട്. ഇപ്പോഴിതാ കുടുംബ ചിത്രം പങ്കുവെച്ചാണ് നടി എത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ പുതുവര്‍ഷദിനത്തില്‍ പകര്‍ത്തിയ ഫോട്ടോസ് ആണ് ഇത്. ചിത്തിര മാസത്തിലെ ആദ്യ ദിനമാണ് തമിഴ്നാട്ടില്‍ പൊതു വര്‍ഷമായി ആഘോഷിക്കാറുള്ളത്. വീടുകളില്‍ കോലം വരച്ചും, ക്ഷേത്രം സന്ദര്‍ശിച്ചു ഒക്കെയാണ് തമിഴര്‍ പുതു വര്‍ഷം ആഘോഷിക്കുന്നത്.
ആശംസ അറിയിച്ചു കൊണ്ടാണ് സ്നേഹ പുതിയ ഫോട്ടോ പങ്കുവെച്ചത്. പട്ട് സാരിയും, മുല്ലപ്പൂവും ചൂടി ആണ് താരം ഫോട്ടോയില്‍ എത്തിയത്. ഷര്‍ട്ടും മുണ്ടും ആയിരുന്നു ഭര്‍ത്താവിന്റെ വേഷം. മകള്‍ പട്ട് പാവാട അണിഞ്ഞ് വന്നപ്പോള്‍ , മകന് വെള്ള നിറത്തിലെ ജുബയും മുണ്ടും ധരിച്ചാണ് എത്തിയത്.