ആരാധകര്‍ ഏറെയുള്ള ഒരു നടിയാണ് ശിവദാ. ആല്‍ബത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം പിന്നീട് സിനിമയില്‍ നിരവധി അവസരം ലഭിച്ചു. തന്റെ ആദ്യ ആല്‍ബം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നടിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് 12 th മാന്‍. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. ഇവിടെവെച്ച് പ്രേക്ഷകരുടെ ചോദ്യത്തിന് ആണ് നടി മറുപടി പറഞ്ഞത്. തന്റെ പ്രിയപ്പെട്ട വസ്ത്രത്തെ കുറിച്ചും ശിവദാ പറഞ്ഞു. മലയാളി ഗേള്‍ എന്ന് തന്നെക്കുറിച്ചുള്ള ടാഗ്ലൈന് മാറ്റിയെടുക്കണമെന്ന് ശിവദ പറയുന്നു.
മോഡേണ്‍ വേഷങ്ങളില്‍ സാരിയില്‍ ഉള്ളതുപോലെ താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നും എന്നാല്‍ അത് തനിക്ക് മാറ്റിയെടുക്കണം എന്നും ശിവദ പറഞ്ഞു.
തന്റെ അടുത്ത് പലരും അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് എനിക്കൊന്ന് ബ്രേക്ക് ചെയ്യണം. ഇച്ചിരി മോഡേണ്‍ ആയി ഡ്രസ്സ് ഇടണം എന്ന് വെച്ചാലും എന്റെ മൈന്‍ഡ്സെറ്റ് കുറച്ച് ട്രഡീഷണല്‍ ആയിപോയത് കൊണ്ടാണോ എന്നറിയില്ല.
ഞാന്‍ ഒരു സെറ്റും മുണ്ടും ഉടുത്താലോ സാരി ഉടുത്താലോ കിട്ടുന്ന ആ കംഫര്‍ട്ടബിള്‍ ഫീലിങ്ങ് ചിലപ്പോള്‍ എനിക്ക് മോഡേണ്‍ ഡ്രസ് ഇട്ടുകഴിഞ്ഞാല്‍ വരാറില്ല. സാരി ഉടുത്ത് കഴിഞ്ഞാല്‍ ഞാന്‍ ഭയങ്കര കോണ്ഫിഡന്റാണ് താരം പറഞ്ഞു.