കുടുംബവിളക്ക് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശരണ്യ ആനന്ദ്. ഈ പേരിനെക്കാളും ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് വേദിക എന്ന പേരിലായിരിക്കും നടിയെ പരിചയം. സീരിയലില്‍ വില്ലത്തിവേഷത്തിലാണ് നടി എത്തുന്നത്. സീരിയലിന്റെ പാതിവഴിയില്‍ നിന്നും കയറി വന്ന നടി അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
അഭിനയത്തിന് പുറമെയുള്ള വേദികയുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. സീരിയലില്‍ സജീവമായിരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ വിവാഹം. ഇതിന് പിന്നാലെ തന്റെ വിവാഹ ദിവസത്തെക്കുറിച്ച് പറഞ്ഞും നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ വിവാഹത്തെക്കറിച്ചും അന്ന് താന്‍ അനുഭവിച്ച ടെന്ഷനെക്കുറിച്ചുമെല്ലാം നടി വെളപ്പെടുത്തിയത്.
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവും, ഇവര്‍ ഒന്നിച്ചുള്ള ചിത്രവും ഷേയര് ചെയാറുണ്ട്. ഇപ്പോള്‍ പ്രണയ ദിനം പ്രമാണിച്ചും ഇവര്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. തന്റെ പ്രിയതോയന് തനിക്ക് റോസാപ്പൂ സമ്മാനിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം സ്നേഹം നിറഞ്ഞ അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
അതേസമയം ആരാധകരുടെ പിന്തുണയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ഇന്ന് കുടുംബവിളക്ക്. ആരാധകര്‍ ഏറെയുള്ള സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. ശരണ്യയും ഈ പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.