പരമ്പര കുടുംബവിളക്കില്‍ നെഗറ്റീവ് കഥാപാത്രത്തില്‍ ആടി തകര്‍ക്കുകയാണ് നടി ശരണ്യ ആനന്ദ്. താരം അവതരിപ്പിക്കുന്ന വേദിക എന്ന കഥാപാത്രം നിമിഷനേരംകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചെയ്യുന്നത് നെഗറ്റീവ് റോള്‍ ആണെങ്കിലും ഈ കഥാപാത്രത്തിനും ആരാധകര്‍ ഏറെയാണ്. സീരിയലിലെ മറ്റൊരു കഥാപാത്രമാണ് സുമിത്ര. നടി മീരാ വാസുദേവ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്രക്ക് കൊടുക്കുന്ന അതേ സ്വീകാര്യത തന്നെയാണ് വേദികയ്ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ കൊടുക്കുന്നത്.
നേരത്തെ രണ്ടുപേര്‍ വേദിക എന്ന കഥാപാത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷമാണ് ശരണ്യ ആ കഥാപാത്രം ഏറ്റെടുക്കുന്നത്. നടിയുടെ അഭിനയത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. നിമിഷന്നേരം കൊണ്ട് തന്നെ ശരണ്യയെ വേദികയായി പ്രേക്ഷകര്‍ കണ്ടു.
ഇപ്പോള്‍ താനും വേദികയും തമ്മിലുള്ള വ്യത്യാസം ആണ് ശരണ്യ പറയുന്നത്.
ഇന്‍സ്റ്റഗ്രാം ക്യൂ എ സെക്ഷനിലാണ് താനും വേദികയും തമ്മിലുള്ള ആ സാമ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വേദികയെ പോലെ പ്രാക്ടിക്കലാണ് താന്‍ എന്നാണ് ശരണ്യ പറയുന്നത്. കൂടാതെ വേദികയായി തന്നെ സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും താരം നന്ദി പറയുന്നുണ്ട്. വേദികയെ ഇഷ്ടമല്ലാത്തത് ശരണ്യയുടെ അഭിനയം സൂപ്പറായത് കൊണ്ടാണെന്നും ആരാധകര്‍ പറയുന്നത്. തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലമാണ് പ്രേക്ഷകര്‍ വേദികയെ വെറുക്കുന്നതെന്നായിരുന്നു ഇതിന് മറുപടിയായി താരം പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. മിനിസ്ക്രീനിന് പുറമെ ബിഗ് സ്ക്രീനിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയം കൊണ്ട് മുന്നിലാണ് ഈ താരം.