ഒരു കാലത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന നടിയാണ് രംഭ. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി സിനിമകള്‍ കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് രംഭ. ഇപ്പോള്‍ അഭിനയരംഗത്ത് ഇല്ലെങ്കിലും ഇടയ്ക്കിടെ നടിയുടെ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ നിന്നും മാറി നിന്നത്.
കുടുംബത്തോടൊപ്പം ബെഹാമസില് അടിച്ചു പൊളിക്കുകയാണ് രംഭയിപ്പോള്‍. ഇതിന്റെ ചിത്രങ്ങളും രംഭ തന്നെ പങ്കുവച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ബെഹാമസിലേക്ക് ഒരു ഫാമിലി ട്രിപ്പ് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് രംഭ കുറിച്ചിരിക്കുന്നത്. ഒരു ഡോള്‍ഫിനൊപ്പം കളിക്കുന്ന ചിത്രങ്ങളും രംഭ പങ്കുവച്ചിട്ടുണ്ട്.
കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഥന് എന്നയാളെയാണ് നടി വിവാഹം കഴിച്ചത്. 2010ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇതോടെ അഭിനയ രംഗത്ത് നിന്നും പിന്മാറുകയായിരുന്നു താരം. 2011ലാണ് നടി സിനിമവിട്ടത് . എന്നാല്‍ റിയാലിറ്റി ഷോയിലും മറ്റും രംഭ ഇടക്കിടെ എത്താറുണ്ട്.
നടിയുടെ യഥാര്‍ഥ പേര് വിജയ ലക്ഷ്മി എന്നാണ് , പിന്നീട് സിനിമയില്‍ വന്നതിനു ശേഷം അമൃത എന്ന പേരാക്കി, ശേഷമാണ് രംഭയായി മാറിയത്. അഭിനയരംഗത്ത് ഉള്ളപ്പോഴും അഭിനയരംഗത്ത് നിന്നും മാറി നിന്നപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ രംഭയുടെ പേര് എത്തിയിരുന്നു.