ഒരുത്തീ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ നടന് വിനായകന് സ്ത്രീകളെ കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. നിരവധിപേരാണ് ഇതില്‍ പ്രതികരിച്ചു രംഗത്തെത്തിയത്. എന്നാല്‍ വിനായകന് ഇത്തരം പരാമര്‍ശം നടത്തുമ്പോഴും അതേ വേദിയില്‍ നടി നവ്യാ നായരും , സംവിധായകന് വി കെ പ്രകാശും ഉണ്ടായിരുന്നു, എന്നാല്‍ ഇവര്‍ നിശബ്ദമായി ഇരിക്കുകയായിരുന്നു. വിനായകനെതിരെ പ്രതികരിക്കാത്തതിനാല്‍ ഇവര്‍ക്ക് നേരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇപ്പോള്‍ ആ സംഭവത്തെ കുറിച്ച് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് നവ്യ. വിനായകന് പറഞ്ഞത് തെറ്റായിപ്പോയെന്ന് നവ്യ പറയുന്നു. അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, അന്ന് ഉണ്ടായ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നു എന്നും നടി വ്യക്തമാക്കി.
‘വിനായകന് പറഞ്ഞതു തെറ്റായിപ്പോയി, വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നി , എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ല . അവിടെ ഒരു പുരുഷന് പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്, അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നു നടി വ്യക്തമാക്കി. ‘
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും എന്നായിരുന്നു വിനായകന് പറഞ്ഞത്. പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന് വിനായകന് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.