മഞ്ജുവാര്യര്‍, സണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ചതുര്‍മുഖം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ ആദ്യത്തെ ടെക്നോ, ഹൊറര്‍ സിനിമ എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സണ്ണിവെയ്നുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി മഞ്ജുവാര്യര്‍. തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി എന്നാണ് മഞ്ജു പറയുന്നത്. ഇതിന് മഞ്ജുവിനോട് നടന് നന്ദിയും പറയുന്നുമുണ്ട്. പിന്നാലെ നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇത് മഞ്ജുവിന്റെ അടുത്ത് തന്നെ പലരും ചോദിച്ചിരുന്നു. ഇതിന് താരം പറഞ്ഞ മറുപടി സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നില്‍ക്കേണ്ടേ? എന്നായിരുന്നു. നടിയുടെ പുതിയ ലുക്ക് വൈറലായതിന് പിന്നാലെയായിരുന്നു നടിയുടെ ബ്യൂട്ടി സീക്രട്ടിനെ കുറിച്ച് ചോദിച്ച് ആരാധകരും എത്തിയത്. ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാന്‍ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുര് മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ്. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചതുര്‍മുഖത്തില്‍ ഉള്‍പ്പെടുന്നു. സിനിമ അസാധാരണ തിയ്യേറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.