Film News

28 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍

ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. രണ്ടാം വരവില്‍ തന്റെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങള്‍ സഫലമാക്കി കൊണ്ടിരിക്കുകയാണ് ഈ നടി. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു വലിയൊരു ഇടവേളക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. രണ്ടാം വരവില്‍ വേറിട്ട കഥാപാത്രങ്ങളും നടി അവതരിപ്പിച്ചു.

- Advertisement -

ഈ അടുത്തായിരുന്നു മഞ്ജു ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. പിന്നാലെ നടന്‍ അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കീ. മീ ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പം ഉണ്ടായിരുന്നു.

പിന്നാലെ ബൈക്ക് വാങ്ങാനും ഓടിക്കാനും ഉള്ള തന്റെ ആഗ്രഹത്തെ കുറിച്ചും ലൈസന്‍സ് ലഭിച്ചപ്പോള്‍ നടി സംസാരിച്ചു. ഇപ്പോള്‍ തന്റെ ആ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.

അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ഒപ്പം പോയ ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍. ലൈസന്‍സ് ലഭിക്കുംമുന്‍പേ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസന്‍സ് കയ്യില്‍ക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കൂ എന്ന തീരുമാനത്തിലായിരുന്നു മഞ്ജു.

60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്.

 

 

Anusha

Recent Posts

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

10 mins ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

1 hour ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

2 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

3 hours ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

6 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

8 hours ago