Film News

അജിത്ത് വെട്ടിയപ്പോൾ അജിത്തിനെ തിരിച്ചു വെട്ടി വിഘ്‌നേശ് ശിവൻ ; വിഘ്‌നേഷ് ചിത്രത്തിലെ പുതിയ നായകൻ വിജയ് സേതുപതി -റൗഡി വിജയം ആവർത്തിക്കുമെന്ന് സിനിമ പ്രേമികൾ

തമിഴിലെ പ്രശസ്ത സംവിധായകൻ ആണ് വിഘ്‌നേശ് ശിവൻ. നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള വിഘ്‌നേഷ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഭർത്താവ് എന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനാണ്.

- Advertisement -

കാതുവാക്കുള്ള രണ്ട് കാതൽ എന്ന ചിത്രം ആണ് വിഘ്‌നേഷ് അവസാനം സംവിധാനം ചെയ്ത ചിത്രം.

അജിത്തിനെ നായകനാക്കി ‘എകെ 62’ ആയിരിക്കും വിഗ്നേശ് ശിവന്റെ ആറാം ചിത്രം എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും അജിത്തും നിർമാതാക്കളായ ലൈക്ക പ്രോഡക്ഷനും വിഘ്‌നേഷിനെ പുറത്ത് ആക്കിയിരുന്നു.

തന്റെ ട്വിറ്റർ ബയോയിൽ നിന്ന് ‘എകെ 62’ എന്നത് സംവിധായകൻ വിഘ്‌നേഷ് നീക്കിയതോടെ വാർത്തകൾക്ക് സ്ഥിരീകരണവുമായി. എന്നാൽ ‘വിക്കി 6’ എന്ന താൽക്കാലിക നാമത്തിൽ തന്റെ ആറാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വിഗ്നേശ് ഇപ്പോൾ.

പുതിയ ചിത്രത്തിൽ നിന്നും തന്നെ വെട്ടിയ അജിത്തിനെ വെട്ടി വിജയ് സേതുപതിക്ക് ഒപ്പം പുതിയ സിനിമ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

നടനെ സ്ക്രിപ്റ്റുമായി വിഗ്നേശ് സമീപിക്കുകയും വിജയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

നാനും റൗഡി താൻ’, ‘കാതുവാക്കുള രണ്ട് കാതൽ’ എന്നീ ചിത്രങ്ങൾ വിജയ് സേതുപതിയ്ക്കൊപ്പം വിഗ്നേശ് ഒരുക്കിയിട്ടുണ്ട്.

ഈ ഹിറ്റ്‌ വീണ്ടും ആവർത്തിക്കുമെന്ന സന്തോഷത്തിലാണ് വിഘ്‌നേശ് ആരാധകർ. അജിത്തിനേക്കാൾ നല്ലത് വിജെഎസ് ആണ് എന്നാണ് ഇവർ പറയുന്നത്.

അതേസമയം ഫാർസി’ എന്ന നെറ്റ്ഫ്ലിക്സ് സീരീസാണ് വിജയ് സേതുപതിയുടേതായി അവസാനം റിലീസ് ചെയ്തത്. ബോളിവുഡിൽ ‘മുംബൈകാർ’, ‘മേരി ക്രിസ്മസ്’, ‘ജവാൻ’ എന്നീ ലൈൻഅപ്പുകൾ നടനുണ്ട്.

Abin Sunny

Recent Posts

ഞങ്ങളുടെ കാലത്ത് ആയിരുന്നെങ്കിൽ സരസുവിനെ ജീവനോടെ കുഴിച്ചു മൂടിയേനെ സംഘിണി – ആലത്തൂർ ബിജെപി സ്ഥാനാർഥി ടി എൻ സരസുവിനെതിരെ പരസ്യ വധഭീഷണി

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…

29 mins ago

എത്രവട്ടം ഇല്ല എന്ന് പറഞ്ഞാലും ഞാൻ അനുഭവിച്ചത് ഇല്ലാതാകുന്നില്ല – അപ്സരയും മുൻ ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…

1 hour ago

ശിവകാർത്തികേയൻ്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…

2 hours ago

ബിഗ് ബോസ് താരം അഭിഷേക് വിവാഹിതനായി, തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്

തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…

2 hours ago

ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം എത്ര? ഏറ്റവും പിന്നിലാണോ നമ്മുടെ ലാലേട്ടൻ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…

2 hours ago

73 പുരുഷന്മാരും 30 പെൺകുട്ടികളും, മുപ്പതിൽ 27 പെൺകുട്ടികൾക്കും പോസിറ്റീവ് ആവുകയായിരുന്നു – സൂത്രധാരയായ തെലുങ്ക് നടി ഹേമയെ അറസ്റ്റ് ചെയ്തു

തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…

3 hours ago