വിവാഹ പ്രായം കഴിഞ്ഞിട്ടും ഇതുവരെ വിവാഹജീവിതത്തിലേക്ക് കടക്കാത്ത നിരവധി സിനിമാതാരങ്ങള്‍ നമ്മുക്കിടെ ഇന്നും ഉണ്ട്. അതില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ ശോഭന. എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി. മറ്റു നടിമാരെ കുറിച്ച് പറയുകയാണെങ്കില്‍ അതില്‍ ഒരാളാണ് ലക്ഷ്മിഗോപാലസ്വാമി. മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അഭിനയത്തിനൊപ്പം നൃത്തത്തിലും ലക്ഷ്മി കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ നടി ആരാധകരില്‍ നിന്ന് നിരന്തരമായി കേള്‍ക്കേണ്ടി വരുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല എന്നത് . ആദ്യമൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നതില്‍ താല്പര്യക്കുറവ് ഇല്ല എന്നാണ് ലക്ഷ്മി പറയുന്നത് .
താരത്തിന്റെ വായില്‍ നിന്നും ഇതു കേട്ടതോടെ ആരാധകരും സന്തോഷത്തിലാണ്. ഇപ്പോഴെങ്കിലും ഈ നല്ല തീരുമാനം എടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ സിനിമ വിശേഷം പങ്കുവയ്ക്കുന്നതിനിടെയാണ് ലക്ഷ്മി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് , തോന്നിയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത് . കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന് ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള് പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്. എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട് താരം പറഞ്ഞു.
അതേസമയം ആദ്യം ലക്ഷ്മി വിവാഹം കഴിക്കാത്തത് നടന് മോഹന്‍ലാലുമായുള്ള പ്രണയം തകര്‍ന്നത് കൊണ്ടാണ് എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നിരന്തരം വന്നിരുന്നു. ഇരുവരെയും ചേര്‍ത്ത് നിരവധി വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെതായ ചില കാരണങ്ങള്‍ കൊണ്ട് മാത്രമാണ് വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ ഇരുന്നത് എന്നൊക്കെയാണ് അന്ന് താരം പറഞ്ഞത്.