തെന്നിന്ത്യയിലെ പ്രശസ്ത നടി ആണ് കാജൽ. ബോളിവുഡിലും താരം സജീവമാണ്. കാജൽ അഗർവാളിൻ്റെ ഭർത്താവാണ് വ്യവസായിയായ ഗൗതം കിച്ലു. കാജൽ അഗർവാൾ ഇപ്പോൾ ഗർഭിണിയാണ്. അമ്മ ആകുവാനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് കാജൽ.
ഇപ്പോഴിതാ ഭർത്താവിന് താരം ഒരു കുറിപ്പ് എഴുതി ഇരിക്കുകയാണ്. ഭർത്താവിനെ നന്ദി പറഞ്ഞു കൊണ്ടാണ് താരം കുറിപ്പ് തുടങ്ങുന്നത്. ഏറ്റവും സ്നേഹമുള്ള ഒരു അച്ഛനായി കഴിഞ്ഞ എട്ടുമാസമായി നിങ്ങളെ കാണുന്നു. കുഞ്ഞിനെ എത്രമാത്രം നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നത് ഇപ്പോൾ തന്നെ തനിക്ക് അറിയാം. എത്ര കരുതൽ നൽകിക്കഴിഞ്ഞു എന്നും അറിയാം.
സ്നേഹം വാരിക്കോരി നൽകുന്ന ഒരു അച്ഛനെ ആയിരിക്കും നമ്മുടെ മകൾക്ക് ലഭിക്കാൻ പോകുന്നത് എന്നതിനാൽ താൻ ഭാഗ്യവതിയാണ്. ജീവിതം പതുക്കെ മാറാൻ തുടങ്ങുകയാണ്. നമ്മൾ മാത്രമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കില്ല. പക്ഷേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തിൽ ഒരുപാട് സന്തോഷം നിറയ്ക്കും. താരം കുറിച്ചു.
ഈ വർഷം തുടക്കത്തിൽ ആണ് താരം ഗർഭിണിയാണ് എന്ന് ഔദ്യോഗികമായി ദമ്പതികൾ പ്രഖ്യാപിച്ചത്. ഇതിനു മുൻപ് തന്നെ ഇതിനെ കുറിച്ചുള്ള ചില ഗോസിപ്പുകൾ. സിനിമാ ഹേയ് സിനാമിക എന്ന ചിത്രമാണ് കാജൽ അഭിനയിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്.