സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് ജീജ സുരേന്ദ്രന്. ഹാസ്യ കഥാപാത്രങ്ങള്‍ അടക്കം നിരവധി വേഷങ്ങള്‍ തന്റെ കയ്യില്‍ സേഫ് ആണെന്ന് ഇതിനോടകം ജീജ തെളിയിച്ചു കഴിഞ്ഞു. 20 വര്‍ഷത്തോളമായി ഇവര്‍ അഭിനയരംഗത്ത് തുടരുന്നു. ഇതിനിടെ സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യ ജയന്റെ വിവാഹത്തെക്കുറിച്ച് ജീജ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പിന്നീട് അമ്പിളിയുടെയും ആദിത്യന്റെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ജീജയുടെ പ്രതികരണം ആയിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.
60 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഈ നടി. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജീജ. അഭിനയിക്കാന്‍ ഇനിയും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. തനിക്ക് സുകുമാരി ചേച്ചിയും ലളിത ചേച്ചിയും അവതരിപ്പിച്ച പോലുള്ള റോളുകള്‍ ഇനിയും ചെയ്യണമെന്നും , അതിനുശേഷമേ മുകളിലേക്ക് വിളിക്കാവൂ എന്നാണ് പ്രാര്‍ത്ഥന എന്നും നടി പറഞ്ഞു.
മനസ്സിന്റെ ഉള്ളില്‍ അത്യാഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്, തിരക്കഥാകൃത്തുക്കളോടും സംവിധായകനോടും ഇപ്പോഴും പറയാറുണ്ട്. ഞാനും എന്തെങ്കിലും വന്ന് മരിച്ചു പോയാല്‍ അയ്യോ ചേച്ചി അന്ന് ആ റോള്‍ ചോദിച്ചിരുന്നല്ലോ എന്നോര്‍ത്ത് ദുഃഖിക്കാതിരിക്കാന്‍ എനിക്ക് ഇപ്പോഴേ റോളുകള്‍ തന്നേക്കണം എന്ന് തമാശയായി ജീജ പറഞ്ഞു.
സുകുമാരി ചേച്ചി ലളിത ചേച്ചിയും ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോള്‍ അതൊന്നും ചെയ്യാതെ എനിക്ക് മരിക്കേണ്ട എന്നാണ്. ഗുരുവായൂരപ്പനോട് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട് എന്റെ ആഗ്രഹങ്ങള്‍ ഒന്നും തീര്‍ക്കാതെ എന്റെ ചേട്ടനെ കൊണ്ടുപോയപോലെ കൊണ്ടുപോകരുതെന്ന് ജീജ പറഞ്ഞു.