തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറക്കാൻ ഇടയില്ല. ഗോപിക രമേഷ് എന്ന നടിയാണ് ഈ കഥാപാത്രത്തെ മനോഹരമായി സ്ക്രീനിൽ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രം കൂടിയായിരുന്നു ഇത്. ഇതിനുശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് സ്വന്തം പഠനത്തിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഫാഷൻ ഡിസൈനിങ് ബിരുദം പൂർത്തിയാക്കിയിരിക്കുകയാണ് ഗോപിക. ഇതിനിടയിൽ ആമസോൺ പ്രൈം സീരീസ് സുഴലിൽ നല്ലൊരു കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു. ഗ്രാജുവേഷൻ സമയത്ത് സാരി ധരിച്ചപ്പോഴാണ് എന്തുകൊണ്ട് മറ്റു വസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങൾ എടുത്തു കൂടാ എന്ന് തോന്നിയത് എന്ന് താരം പറയുന്നു. തന്റെ കൂടെ വർക്ക് ചെയ്യാൻ സുഖകരമായ ഒരു ടീം ഉണ്ടായിരുന്നു എന്നും നടി വ്യക്തമാക്കി.
താൻ ഒരു ഫാഷൻ ഗ്രാജുവേറ്റ് ആണ് എന്നും സ്കിൻ കാണുന്ന ചിത്രങ്ങൾ ആയതുകൊണ്ടായിരിക്കാം വിമർശനങ്ങൾ ഉണ്ടാവുന്നത് എന്നും നടി പറയുന്നു. ധരിക്കാൻ കംഫർട്ടബിൾ ആയ ഏതൊരു വസ്ത്രവും എന്നും താരം കൂട്ടിച്ചേർത്തു. ആത്മവിശ്വാസവും ധൈര്യവും ഉള്ളിൽ തോന്നേണ്ട ഒന്നാണ്. വിമർശനങ്ങളെ താൻ ഒട്ടും ഭയപ്പെടുന്നില്ല എന്നും നടി കൂട്ടിച്ചേർത്തു. നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നു.
പുതിയ സീരീസിൽ അഭിനയിച്ചത് മികച്ച ഒരു അനുഭവമായിരുന്നു എന്നും നടി പറയുന്നു. അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു എന്നും ഗോപിക വ്യക്തമാക്കി. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രോജക്ട് ആയിരുന്നു അത് എന്നും ഗോപിക പറയുന്നു. പഠനം പൂർത്തിയാക്കി എന്നും സിനിമയിൽ സജീവമാകണമെന്ന് ആണ് ആഗ്രഹം എന്നും നടി പറയുന്നു. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത് എന്ന നടി വ്യക്തമാക്കി.