കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി ഗൗരി കൃഷ്ണ വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. റെഡ് കാര്‍പെറ്റില്‍ അഥിതിയായി എത്തിയപ്പോഴാണ് താരം ഈ സന്തോഷം അറിയിച്ചത്. തന്റെ സ്വഭാവം വെച്ച് വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചതായിരുന്നു, എന്നാല്‍ ആള് ഇങ്ങോട്ട് വന്ന് ചോദിച്ചത് കൊണ്ടും , തന്റെ ഡിമാന്‍ഡുകള്‍ സ്വീകരിച്ചത് കൊണ്ടുമാണ് ഇങ്ങനെയൊരു വിവാഹത്തിലേക്ക് എത്തിയതെന്നും നടി പറഞ്ഞിരുന്നു.
എന്നാല്‍ വരന്റെ പേര് തിരിച്ചുംമറിച്ചും ചോദിച്ചെങ്കിലും ഗൗരി പറഞ്ഞില്ല. അതേസമയം തന്റെ കൂടെ വര്‍ക്ക് ചെയ്ത ആള് തന്നെയാണെന്ന് ഒരു സൂചന നല്കി. ഇത് അറിഞ്ഞതുമുതല്‍ ഗൗരിയുടെ വരനെ തപ്പി ആരാധകരും എത്തി, ആളുകള്‍ക്ക് പരിചയമുള്ള മുഖം തന്നെയാണെന്ന് പറഞ്ഞതോടെകൂടിയാണ് അറിയാനുള്ള ആരാധകരുടെ ആകാംക്ഷയും കൂടിയത്.
സീരിയല്‍ പിന്നണി പ്രവര്ത്തകന് ആണെന്ന് ഗൗരി പറഞ്ഞിരുന്നു ,എന്നാല്‍ സംവിധായകനാണോ ക്യാമറാമാന് ആണോ അതോ മറ്റ് സാങ്കേതിക മേഖലയില്‍ ആണോ എന്നത് സര്‍പ്രൈസ് ആണെന്നാണ് താരം പ്രതികരിച്ചത്. ഇതിനിടെ പല ആളുകളുടെ പേര് പ്രേക്ഷകര്‍ തന്നെ തപ്പി കണ്ടുപിടിച്ചു, എന്നാല്‍ ഇതിലൊന്നും ഉറപ്പ് പറയാന്‍ ആയിട്ടില്ല. എങ്കിലും വൈകാതെ തന്നെ വരനെ ഗൗരി തന്നെ പരിചയപ്പെടുത്തും എന്നാണ് പ്രതീക്ഷ.
നേരത്തെ ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ച പേരാണ് ഗൗരിയുടെത്. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു നടിയെകുറിച്ചുള്ള ഗോസിപ്പ് വന്നത്, എന്തിനോടും ശക്തമായി പ്രതികരിക്കുന്ന ഒരു പ്രകൃതമാണ് നടിയുടെത്. അതിനാല്‍ തന്നെ ഗൗരിക്ക് ആരാധകര്‍ ഏറെയാണ് .