ആട്ടക്കലാശം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ചിത്ര. തമിഴില്‍ ബാലതാരമായി തുടക്കമിട്ടാണ് താരം പിന്നീട് മലയാളത്തിലേക്ക് ചേക്കേറിയത്. കെ ബാലചന്ദ്രനാണ് ചിത്രയെ വെള്ളിത്തിരയിലെ വെള്ളിവെളിച്ചം ആദ്യമായി കാണിച്ചത്.
പിന്നീട് കൈ നിറയെ അവസരങ്ങള്‍ ചിത്രയെ തേടിയെത്തി. ശാലീന സൗന്ദര്യവും മദാലസ ലുക്കും, വില്ലത്തി പരിവേഷവും അങ്ങനെ ഭാവങ്ങള്‍ മാറി മറിയുന്ന റോളുകളായിരുന്നു ചിത്രയെ തേടിയെത്തിയിരുന്നത്.ഇപ്പോഴിതാ സിനിമ ഓര്‍മകള്‍ പങ്കുവച്ച് താരം എത്തുകയാണ്.
ചെയ്ത റോളുകളില്‍ സംതൃപ്തി തോന്നിയിട്ടുണ്ടെന്നും. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത പല സിനിമകളും നെഗറ്റീവായി കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും ചിത്ര പറയുന്നു.ശരിയായ വ്യായാമമോ ചിട്ടയായായ ഭക്ഷണ രീതിയോ അന്ന് ശീലമാക്കിയിരുന്നില്ല. ഇപ്പോഴത്തെ നടിമാരെല്ലാം അന്നത്തെ കാലത്തെ അപേക്ഷിച്ച് സ്മാര്‍ട്ടാണ് എന്നാണ് ചിത്ര പറയുന്നത്.
മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അച്ഛനാണ് സമ്പാദ്യമെല്ലാം നോക്കിയിരുന്നത്.
കൃത്യമായി മാനേജ് ചെയ്യാന്‍ അച്ഛന് ശീലമുണ്ടായിരുന്നില്ല. അങ്ങനെ നോക്കിയിരുന്നെങ്കില്‍ ഇനിയും ഒരുപാട് സിനിമകള്‍ എത്തിയേനെ. സംവിധായകരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. അതുവഴി ചെറിയ വേഷങ്ങള്‍ പോലും തേടിയെത്തിയിട്ടുണ്ട്. ഇന്ന് അവസരം കുറഞ്ഞതില്‍ സങ്കടമില്ലെന്നും ചിത്ര പറയുന്നു.