നിവേദ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.
ഭാമയുടെ മകളുടെ പേര് ഗൗരി എന്നാണ് . ഈ അടുത്ത് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു ഭാമ.
ഈ അടുത്ത് ടെലിവിഷന്‍ പരിപാടികളില്‍ ഭാമ എത്തിയിരുന്നു. കഴിഞ്ഞദിവസം സ്റ്റാര്‍ മാജിക് വേദിയിലും നടി എത്തി. ഇവിടെ വച്ച് തന്റെ ഭര്‍ത്താവിനെ കുറിച്ച് എല്ലാം ഭാമ സംസാരിച്ചു. തനിക്ക് ഭാമ എന്ന പേര് വന്നതിനെക്കുറിച്ച് വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് എന്താണ് വിളിക്കുന്നത് എന്ന് ലക്ഷ്മി ചോദിച്ചത്.
അതെ, ദേ എന്നൊക്കെയാണ് വിളിക്കുക. പ്രത്യേകിച്ചങ്ങനെ പേരൊന്നും വിളിക്കാറില്ല. ഞാന്‍ അപ്പു എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നതൊന്നും ഇവിടെ പറയാന്‍ പറ്റില്ലെന്ന് ഭാമ പറഞ്ഞു.
മകള്‍ ഗൗരിക്കുട്ടിയെക്കുറിച്ചും ഭാമ സംസാരിച്ചു. ഞങ്ങള്‍ അമ്മു എന്നാണ് വിളിക്കുന്നത്. മോള് ജനിച്ചതോടെയാണ് ഞാന്‍ ക്ഷമ പഠിച്ചത്. വിചാരിക്കുന്ന കാര്യം അപ്പോള്‍ നടന്നില്ലെങ്കില്‍ ദേഷ്യം വരുന്ന പ്രകൃതമായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി ക്ഷമ പഠിച്ചു. മോള്‍ക്ക് മൂന്ന് വയസായിട്ട് വേണം എനിക്ക് കുറച്ച്കൂടെ ആക്റ്റീവാകാന്‍ ഭാമ പറഞ്ഞു.