മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആശാ ശരത്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് ആശ മിനിസ്ക്രീനിൽ എത്തുന്നത്. പരമ്പരയിൽ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു. ഇതിനുശേഷം നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു.
അതിനിടയ്ക്ക് നടിക്ക് സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. പിന്നീട് ദൃശ്യം എന്ന ചിത്രം താരത്തിന് മലയാള സിനിമയിലേക്ക് മികച്ച ഒരു വഴി തുറന്നു എന്ന് തന്നെ പറയാം. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ആശ. ഭർത്താവിനൊപ്പം വിവാഹ വാർഷികം ആഘോഷിക്കുവാൻ താരം സ്വീഡനിൽ പോയിരുന്നു. ഇതിൻറെ വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു.
View this post on Instagram
ഇപ്പോൾ അവിടെ നിന്നുള്ള ഒരു വീഡിയോയുമായി എത്തുകയാണ് ആശ. അവിടെയുള്ള ഒരു തെരുവിലൂടെ നടക്കുമ്പോൾ മനോഹരമായ ഇന്ത്യൻ സംഗീതം താൻ കേട്ടു എന്ന് നടി പറയുന്നു. വളരെ മികച്ച ഒരു അനുഭവമാണ് അത് തനിക്ക് നൽകിയത്. സംഗീതം തന്നെ കൊണ്ട് എത്തിച്ചത് സ്റ്റോക്ക് ഹോമിലെ ഇന്ത്യൻ സംസ്കാര ആഘോഷങ്ങളുടെ വേദിയിലാണ് എന്നും നടി പറഞ്ഞു.
View this post on Instagram
ഇതിൻറെ വീഡിയോ പകർത്തുവാനും ആശ മറന്നില്ല. ഒരു ഇന്ത്യക്കാരിയും മലയാളിയും ആയതിൽ താൻ വളരെയേറെ അഭിമാനിക്കുന്നു എന്ന് നടി കൂട്ടിച്ചേർത്തു. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളിലേയും ശക്തി ലോകമെമ്പാടും പ്രതിധ്വനിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എന്നും നടി പറയുന്നു.
View this post on Instagram