മിനിസ്ക്രീനിലൂടെ ബാലതാരമായി എത്തി പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് അനുശ്രീ. ഇതുവരെ നിരവധി പരമ്പരകളില്‍ നടി വേഷമിട്ടു. ഈ അടുത്താണ് താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. എല്ലാവരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കണ്ടത്. ആരും അറിയാതെ രഹസ്യമായി ആയിരുന്നു ഇവരുടെ വിവാഹം. എന്റെ മാതാവ് സീരിയല്‍ ക്യാമറാമാന് വിഷ്ണു സന്തോഷാണ് അനുശ്രീയെ ജീവിത സഖിയാക്കിയത്.
വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പലരും താരത്തിന്റെ വിവാഹ കാര്യം അറിയുന്നത്. ക്യാമറാമാന് വിഷ്ണു സന്തോഷും അനുശ്രീയും ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇത് പരസ്യമായ ഒരു രഹസ്യം ആയിരുന്നു. വീട്ടുക്കാര്‍ക്ക് ഈ ബന്ധത്തോട് താല്പര്യം ഇല്ലെന്ന് നടി തന്നെ പറഞ്ഞിരുന്നു. പിന്നാലെയാണ് രണ്ട് പേരും കൂടി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും നടി സീരിയലില്‍ സജീവം ആണ്. ‘ഓമനത്തിങ്കള്‍ പക്ഷി’ എന്ന പരമ്പരയില്‍ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് അനുശ്രീ. 2005 മുതല്‍ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തില്‍ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ അനുശ്രീക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിഷ്ണു എത്തിയത്. ചിത്രത്തിന് താഴെ കൊടുത്ത ക്യാപ്ഷനും ശ്രദ്ധിക്കപ്പെടുന്നതാണ്. ‘നിന്റെ ഒപ്പമുള്ള സാഹസങ്ങള്‍ക്ക് എന്നും നിറശോഭയാണ്’ എന്ന ക്യാപ്ഷന്‍ ആണ് വിഷ്ണു ഫോട്ടോയ്ക്ക് നല്‍കിയത്. നേരത്തെ അനുവും ചില സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. വിവാഹ ശേഷവും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്.