മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന ശ്രദ്ധ നേടുന്നത്. ഇതിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴും മലയാളത്തിൽ സജീവമാണ് അന്ന. ഇതിനിടയിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധയിടുകയാണ്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് എത്തുകയാണ് നടി. ഈ പദയാത്രയിൽ എല്ലാവരും ഒന്നായി അണിചേരണം എന്ന് നടി ആവശ്യപ്പെടുന്നു. ആലുവയിൽ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും താൻ സ്വാഗതം ചെയ്യുന്നു എന്നും നടി പറയുന്നു. ഈ യാത്രയുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട് നടി.
യാത്ര ഇപ്പോൾ 9 ദിവസം പൂർത്തിയാവുകയാണ്. ഇന്ന് യാത്ര എറണാകുളം ജില്ലയിൽ എത്തിയിട്ടുണ്ട്. നിരവധി നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ആലുവ കവലയിൽ നിന്നും പദയാത്ര വീണ്ടും പുനരാരംഭിക്കും. നിരവധി ആളുകൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
ഇടപ്പള്ളി ടോൾ ജംഗ്ഷൻ വഴിയും പദയാത്ര കടന്നു പോകുന്നുണ്ട്. എന്തായാലും നടി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നിരവധി പ്രേക്ഷകർ ഇതിനോട് പ്രതികരിക്കുന്നുണ്ട്.