മലയാളികള്‍ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്വ പോലെയാണ് നടി അമ്പിളി ദേവിയെ കാണുന്നത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ഇപ്പോള്‍ ഒരു ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ച് എത്തിയിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ചിട്ടുണ്ട് അമ്പിളി. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും ശക്തമായിട്ടാണ് അമ്പിളി ദേവി നേരിട്ടത്.
ഇപ്പോഴിതാ തന്റെ പഴയ ജീവിതം തിരിച്ച് പിടിച്ചിരിക്കുകയാണ് അമ്പിളി ദേവി. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന് പിന്നാലെ സ്റ്റേജിലും നൃത്തം അവതരിപ്പിച്ച് തുടങ്ങി താരം. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പറഞ്ഞാണ് അമ്പിളി എത്തിയിരിക്കുന്നത്.
‘മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി എത്തിയത്. 2019 ലാണ് അവസാനമായി താന്‍ സ്റ്റേജില്‍ കയറിയത്. അന്ന് വളരെ കെയര്‍ഫുള്‍ ആയിട്ടാണ് ഡാന്‍സ് കളിച്ചത്. കാരണം അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു.
വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത് താരം പറഞ്ഞു. എന്തായാലും പഴയതുപോലെ പ്രേക്ഷകരിലേക്ക് തന്നെ എത്താനുള്ള തെയ്യാറെടുപ്പിലാണ് താരം.