മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിലവില്‍ ഒത്തിരി സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന നടി എന്ന വിശേഷണവും നടിക്ക് ഉണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ എത്തി മായാനദിയായി ഒഴുകി വന്ന നടിയെ പ്രേക്ഷകര്‍ സ്വീകരിച്ചത് അതിവേഗത്തിലായിരുന്നു.
ചിത്രം മായാനദിയിലെ വേഷം താരത്തിന്റെ റേറ്റിങ് കൂട്ടിയിരുന്നു. പിന്നീട് നിരവധി അവസരങ്ങളാണ് ഈ ഡോക്ടര്‍ക്ക് ലഭിക്കുന്നത്. മോഡല്‍ രംഗത്തുനിന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും നടി തിളങ്ങാന്‍ പോവുകയാണ്.
ഇതുവരെ നിരവധി മലയാള ചിത്രത്തില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും
മായാനദിയിലെ അപ്പു എന്ന കഥാപാത്രം പ്രേക്ഷക മനസില്‍ തറച്ചത്ര മറ്റൊരു കഥാപാത്രവും വന്നിട്ടില്ല. അത്രക്കും സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
സോഷ്യല്‍ മീഡിയയലും സജീവമായ താരം തന്റെ പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കിടിലന്‍ ഫോട്ടോഷൂട്ടും നടി നടത്താറുണ്ട്. ഇതിനിടെ തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റിട്ടയാള്‍ക്ക് നടി കിടിലന്‍ മറുപടിയും കൊടുത്തിരുന്നു.
ഇപ്പോള്‍ നടിയുടെ പുത്തന്‍ ചിത്രങ്ങളാണ് വൈറലാവുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് നടി ചിത്രത്തില്‍ എത്തിയത്. അതീവസുന്ദരിയായ ലക്ഷ്മിയുടെ ചിത്രത്തിന് ധാരാളം കമന്റും വന്നിട്ടുണ്ട്. കിടിലന്‍ ചിത്രം എന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്.