Film News

പുതിയ ലോകം പുതിയ പ്രതീക്ഷകള്‍ ; അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ വിജിലേഷ്

നാടക രംഗത്തുനിന്ന് സിനിമ മേഖലയിലേക്ക് എത്തിയ നടനാണ് വിജിലേഷ്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ വിജേഷിന് അധിക സമയം വേണ്ടി വന്നില്ല. വരത്തന്‍ എന്ന സിനിമയിലെ വില്ലന്‍വേഷം വിജേഷിന് നിരവധി അവസരം വാങ്ങി കൊടുത്തു. ഫഹദ് ഫാസില്‍ ആയിരുന്നു ഇതില്‍ നായകവേഷം ചെയ്തിരുന്നത്.

- Advertisement -

ആദ്യമൊക്കെ ചെറിയ ചെറിയ കഥാപാത്രങ്ങളില്‍ എത്തിയ വിജിലേഷ് പിന്നീട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ന് വിജിലേഷ് എന്ന നടനെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ ഒരു പുതിയ സന്തോഷവാര്‍ത്ത ആണ് നടന്‍ പങ്കുവെച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് താന്‍ അച്ഛനായ സന്തോഷം താരം പങ്കുവെച്ചത്. ആണ്‍ കുഞ്ഞ് ആണ് ജനിച്ചത്. കുഞ്ഞിനെ മടിയില്‍ വച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ സന്തോഷവാര്‍ത്ത താരം അറിയിച്ചത്. ഫോട്ടോയില്‍ ഭാര്യ സ്വാദിയും ഉണ്ട്.


പുതിയ ലോകം പുതിയ പ്രതീക്ഷകള്‍ ഇനി ഞങ്ങളോടൊപ്പം എന്ന , ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഏദന്‍ എന്നാണ് മകന്റെ പേര് എന്നും നടന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പാണ് താന്‍ പുതിയ വീട് വെച്ച സന്തോഷം താരം അറിയിച്ചത്.

പിന്നാലെ വധുവിനെ തേടി കൊണ്ടുള്ള പോസ്റ്റും നടന്‍ പങ്കുവെച്ചു . ഈ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടുവില്‍ വിവാഹം ശരിയായി എന്ന കാര്യവും താരം ആരാധകരെ അറിയിക്കുകയായിരുന്നു. വിജിലേഷിന്റെ സ്വാതിയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

 

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

1 hour ago

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ…

1 hour ago

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

13 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

13 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

13 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

14 hours ago