നാടക രംഗത്തുനിന്ന് സിനിമ മേഖലയിലേക്ക് എത്തിയ നടനാണ് വിജിലേഷ്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ വിജേഷിന് അധിക സമയം വേണ്ടി വന്നില്ല. വരത്തന് എന്ന സിനിമയിലെ വില്ലന്‍വേഷം വിജേഷിന് നിരവധി അവസരം വാങ്ങി കൊടുത്തു. ഫഹദ് ഫാസില്‍ ആയിരുന്നു ഇതില്‍ നായകവേഷം ചെയ്തിരുന്നത്.
ആദ്യമൊക്കെ ചെറിയ ചെറിയ കഥാപാത്രങ്ങളില്‍ എത്തിയ വിജിലേഷ് പിന്നീട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ന് വിജിലേഷ് എന്ന നടനെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ ഒരു പുതിയ സന്തോഷവാര്‍ത്ത ആണ് നടന് പങ്കുവെച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് താന്‍ അച്ഛനായ സന്തോഷം താരം പങ്കുവെച്ചത്. ആണ് കുഞ്ഞ് ആണ് ജനിച്ചത്. കുഞ്ഞിനെ മടിയില്‍ വച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ സന്തോഷവാര്‍ത്ത താരം അറിയിച്ചത്. ഫോട്ടോയില്‍ ഭാര്യ സ്വാദിയും ഉണ്ട്.
പുതിയ ലോകം പുതിയ പ്രതീക്ഷകള്‍ ഇനി ഞങ്ങളോടൊപ്പം എന്ന , ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഏദന്‍ എന്നാണ് മകന്റെ പേര് എന്നും നടന് പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പാണ് താന്‍ പുതിയ വീട് വെച്ച സന്തോഷം താരം അറിയിച്ചത്.
പിന്നാലെ വധുവിനെ തേടി കൊണ്ടുള്ള പോസ്റ്റും നടന് പങ്കുവെച്ചു . ഈ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടുവില്‍ വിവാഹം ശരിയായി എന്ന കാര്യവും താരം ആരാധകരെ അറിയിക്കുകയായിരുന്നു. വിജിലേഷിന്റെ സ്വാതിയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.