നടൻ റാണ ധഗ്ഗുപതിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടനാണ് ഇദ്ദേഹം. ഹിന്ദി ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തെലുഗ് സിനിമ മേഖലയിലാണ് റാണ സജീവം.
ഇപ്പോഴിതാ ഇദ്ദേഹം ചെയ്ത ഒരു പ്രവർത്തി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു താരം. ഇതിനിടയിൽ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിയെടുക്കുകയാണ് ഇദ്ദേഹം ചെയ്തത്. സിനിമ തിരക്കുകളിൽ നിന്നും ഒഴിവായി ഒരു ചെറിയ ഇടവേള എടുത്ത് ഭാര്യയ്ക്കും അച്ഛനും ഒപ്പം ആണ് ഇദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
In a recently released clip, Actor @RanaDaggubati, who recently visited the #Tirupati temple along with wife #MiheekaBajaj & his father #DSureshBabu, snatched a fan’s mobile phone away after he approached the actor for a selfie #ranadaggubati #WATCH pic.twitter.com/8lxIPGiqly
— HT City (@htcity) September 19, 2022
ക്ഷേത്ര പരിസരത്ത് ഇദ്ദേഹവും സംഘവും നിൽക്കുമ്പോൾ തന്നെ ആരാധകർ ചുറ്റും കൂടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു ആരാധകൻ വേഗം സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ ഇത് സെൽഫി എടുക്കാൻ ഉള്ള സ്ഥലം അല്ല എന്ന് ഇദ്ദേഹം പറഞ്ഞു. അതിനുശേഷം ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം ചിരിച്ചുകൊണ്ട് തന്നെ ഇദ്ദേഹം ഫോൺ ആരാധകന് തിരികെ കൈമാറുകയും ചെയ്തു.
View this post on Instagram
എന്തായാലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ഒരു വിഭാഗം താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം മറുഭാഗം താരത്തിന് ശക്തമായ പിന്തുണ നൽകിയും രംഗത്തെത്തി. വിരാടപർവ്വം എന്ന ചിത്രമാണ് താരം നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
View this post on Instagram