ബിഗ് ബോസിന്റെ മൂന്നാം ഭാഗം വരുന്നു എന്ന് അറിയിച്ചത് മുതല്‍ ത്രില്ലടിച്ചിരിക്കുകയാാണ് ആരാധകര്‍. അടുത്ത സീസണില്‍ ആരെക്കെ ഉണ്ടാവും എന്ന് അറിയാനുള്ള തിടിക്കവും പ്രേക്ഷകര്‍ക്കുണ്ട്. ഇതിനിടെ പല താരങ്ങളുടെ പേരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു, എന്നാല്‍ ഇതില്‍ ചിലര്‍ തങ്ങള്‍ പരിപാടിയിലേക്ക് ഇല്ലെന്നും അറിയിച്ചിരുന്നു.
ഇതിനിടെ സീരിയല്‍ നടന് മനോജ് കുമാറിന്റെ പേരും സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്പര്യം ഉണ്ടെന്ന് അറിയിച്ചരിക്കുകയാണ് മനോജ്. ഒട്ടുമിക്ക താരങ്ങളും ഷോയില്‍ നിന്നും ഒഴിഞ്ഞ് മാറുമ്പോഴായിരുന്നു മനോജിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ബിഗ് ബോസ് രണ്ടാം സീസണ് ഓഡിഷന് വരെ എത്തിയ മനോജിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ലഭിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ വിഷമവും മനോജിനുണ്ട്. എന്നാല്‍ ഈ സീസണില്‍ പങ്കെടുക്കണമെന്ന് ആഗ്രഹവും ഉണ്ട്. അവസരം കിട്ടിയാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും താരം പറയുന്നു.
ബിഗ് ബോസിലേക്ക് വരുന്നു എന്ന തരത്തില്‍ പലരുടെയും പേരിനിടെ തന്റെ പേരും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ സെല്ക്ട് ചെയ്തോ എന്ന ചോദ്യവും നിരന്തരമായി ഉയരുന്നുണ്ട്, എന്നാല്‍ ഇതുവരെ ക്ഷണം വന്നില്ലെന്ന് തന്നെയാണ് ഞാന്‍ എല്ലാവരോടും പറഞ്ഞതെന്നും നടന് പറയുന്നു. ഇതിനിടെ വേണ്ടപ്പെട്ടവരെല്ലാം ബിഗ് ബോസിലേക്ക് പോകണ്ടെന്നും, പോയാല്‍ പിന്നെ മോശമാണെന്നും ഭൂരിഭാഗം പേരും പറഞ്ഞുവെന്നും താരം വ്യക്തമാക്കി.
എന്നാല്‍ തനിക്ക് അതിനേട് ഒട്ടും യോജിപ്പ് ഇല്ല, തന്നെ സംബന്ധിച്ച് നാടകത്തിലും സീരിയലുകളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം ആണ് തന്റെ അനുഭവം മറ്റുള്ളത് പോലെ ഇതും ഒന്ന് എക്സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും മനോജ് പറയുന്നു.