മാധവൻ എന്ന നടനെ ദക്ഷിണേന്ത്യൻ സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് മാത്രമല്ല ഇന്ത്യയിലെ പല ഭാഗങ്ങളിലും പ്രസിദ്ധനായ നടനാണ് ഇദ്ദേഹം. കൂടുതലും തമിഴ് സിനിമകളിലൂടെയാണ് താരം ആദ്യം ശ്രദ്ധ നേടുന്നത്. ആരകേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് റോക്കട്ട്രി, ദി നമ്പി ഇഫക്ട്.
മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രം നേടിയത്. ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട നമ്പി നാരായണന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയായിരുന്നു. ആമസോൺ പ്രൈമിൽ ചിത്രം ഇപ്പോൾ സ്ട്രീമിങ് ചെയ്യുന്നുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ മാധവന്റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
View this post on Instagram
തീർത്തും പ്രൊഫഷണൽ സ്റ്റൈലിൽ കരിക്ക് വെട്ടുന്ന മാധവൻ ആണ് വീഡിയോയിൽ ഉള്ളത്. കരിക്ക് വെട്ടുന്നതിനിടയിൽ സംഭവം കയ്യിൽ നിന്ന് തെന്നി പോകുന്നുമുണ്ട്. എന്നാൽ താഴെ വീഴാതെ വളരെ വിദഗ്ധമായി തന്നെ കരിക്ക് താരം കൈപ്പിടിയിൽ ആക്കുന്നു. വളരെ മികച്ച പ്രതികരണമാണ് വീഡിയോ ഇപ്പോൾ നേടുന്നത്.
സകലകലാവല്ലഭൻ ആണല്ലോ നിങ്ങൾ എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. പോരാത്തതിന് കരിക്ക് വെക്കാൻ താരം ഉപയോഗിക്കുന്ന കത്തിയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വിക്രം എന്ന ചിത്രത്തിൽ സൂര്യയുടെ കഥാപാത്രമായ റോളക്സ് ഉപയോഗിക്കുന്ന തരത്തിലുള്ള കത്തിയാണ് ഇത് എന്നാണ് പ്രേക്ഷകരുടെ കണ്ടുപിടിത്തം.