സെലിബ്രിറ്റികള്‍ പരസ്പരം സഹായിക്കാറുണ്ട്, സഹായം ലഭിച്ചവര്‍ പല അഭിമുഖങ്ങളില്‍ ഇത് തുറന്നു പറയുമ്പോഴാണ് പ്രേക്ഷകര്‍ പോലും ഇക്കാര്യം അറിയുന്നത്. ഇപ്പോള്‍ നടന് മമ്മൂട്ടി തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ട് എന്ന് പറയുകയാണ് നടന് കുഞ്ചന്‍ ഇപ്പോള്‍. കുഞ്ചന്റെ അയല്‍വാസി കൂടിയായിരുന്നു മമ്മൂട്ടി. പനമ്പള്ളി നഗറില്‍ ആദ്യം വീട് വെച്ചിരുന്നത് കുഞ്ചന്‍ ആയിരുന്നു. പിന്നീടാണ് അവിടേക്ക് മമ്മൂട്ടിയും കുടുംബവും എത്തുന്നത്. ഈ കുടുംബം അവിടെ ഉണ്ടായിരുന്ന സമയത്ത് , നിരവധി പേര് അവരെ കാണാന്‍ എത്തിയിരുന്നു എന്ന് കുഞ്ചന്‍ പറയുന്നു.
ഇപ്പോള്‍ അവിടെ എത്തുമ്പോള്‍ എന്തോ ഒരു മിസ്സിംഗ് അനുഭവപ്പെടും, മമ്മൂട്ടിയുടെ വീട് അവിടെ ഉണ്ടെന്നു കരുതി ഇപ്പോഴും പലരും വരാറുണ്ട്. പിന്നെ കുഞ്ചന്‍ ചേട്ടന്റെ വീട് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വരും. അതേസമയം മമ്മൂട്ടിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും തന്നെ സഹോദരനെ പോലെയാണ് സുല്‍ഫത്ത് കാണുന്നതെന്നും കുഞ്ചന്‍ പറയുന്നു.
ഒട്ടു അഹങ്കാരവും കാണിക്കാത്തവരാണ് ദുല്‍ഖറും സുറുമയും, എവിടെ കണ്ടാലും വന്ന് സംസാരിക്കും. സുലു വളര്‍ത്തിയതിന്റെ ഗുണമാണ് അത്. സുലുവിന്റെ നല്ല ഗുണങ്ങള്‍ മക്കള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും നടന് പറഞ്ഞു. മമ്മൂട്ടി തന്നെ സാമ്പത്തികപരമായി സഹായിച്ചതിനെക്കുറിച്ച് നടന് പറയുന്നു.
വിവാഹസമയത്ത് കാശിന് ബുദ്ധിമുട്ടുണ്ടായിരുന്നു, അപ്പോള്‍ ഞാന്‍ പറയാതെ തന്നെ എനിക്ക് പണം തന്നു സഹായിച്ചു മമ്മൂട്ടി. പിന്നീട് വീടുപണിയുടെ സമയത്തും അദ്ദേഹം സഹായിച്ചിരുന്നു എന്ന് കുഞ്ചന്‍ പറയുന്നു.