ഉണ്ണിമുകുന്ദൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് മേപ്പടിയാൻ. മികച്ച പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. ചിത്രം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. ഉണ്ണിമുകുന്ദൻ റെ കരിയറിലെ ആദ്യത്തെ സോളോ ഹിറ്റ് ആണ് മേപ്പടിയാൻ. താരം തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. ഉണ്ണിയുടെ കരിയറിലെ ആദ്യത്തെ സോളോ ഹിറ്റ് ചിത്രം കൂടിയാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തിൻറെ നൂറാം ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെ ഉണ്ണിയെ കുറിച്ച് മനസ്സുതുറന്ന് സംസാരിക്കുകയാണ് പ്രശസ്ത നടൻ കലാഭവൻ ഷാജോൺ. സിനിമയിൽ അഭിനയിക്കുന്നത് നിർത്താൻ പോവുകയാണ് എന്ന് ഉണ്ണി ഒരിക്കൽ തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. തനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് അവൻ പറഞ്ഞു. അഭിനയം നിർത്താൻ പോവുകയാണ് എന്നാണ് കരഞ്ഞുകൊണ്ട് ഉണ്ണി പിന്നീട് പറഞ്ഞത്. കലാഭവൻ ഷാജോൺ പറയുന്നു.
ഒരിക്കൽ ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ് ഉണ്ണിയെ താൻ അടുത്തറിയുന്നത്. ഉണ്ണിമുകുന്ദൻ എന്താണ് എന്നുള്ളത് താൻ മനസ്സിലാക്കുന്നത് അവിടെ വച്ചാണ്. നല്ലൊരു സുഹൃത്തും, നല്ലൊരു മനുഷ്യനും ആണ് അവൻ. ആ സമയം ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അതിൻറെ പേര് താൻ പറയുന്നില്ല. അത്ര മികച്ച അഭിപ്രായം കിട്ടിയ ചിത്രം ഒന്നുമല്ല അത്.
അതിൻറെ വിഷമം ആയിരുന്നു അവന്. സത്യം പറഞ്ഞാൽ അവൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തനിക്ക് അപ്പോൾ ഉണ്ണിയോട് തിരിച്ചൊന്നും പറയാൻ പറ്റിയില്ല. പക്ഷേ ഇപ്പോൾ പറയാനുണ്ട്. അടങ്ങാത്ത സ്വപ്നങ്ങളും, മോഹങ്ങളും, ആഗ്രഹങ്ങളും ഒക്കെയായി സിനിമയ്ക്ക് പിറകെ നടക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ് ഉണ്ണി മുകുന്ദൻ. താരം വ്യക്തമാക്കി.