Film News

മറ്റൊരു മാന്യമായ ക്ലബ്ബിൽ അംഗം, ഇതിൽ നിന്നും രാജിവെക്കാൻ ആഗ്രഹിക്കുന്നു. അംഗത്വ ഫീസ് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടു താരസംഘടന നേതൃത്വത്തിന് കത്തയച്ചു ജോയിമാത്യു.

താര സംഘടനയിൽ നിന്നും വാങ്ങിയ അംഗത്വഫീസ് തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് അയച്ചിരിക്കുകയാണ് നടൻ ജോയ്മാത്യു. ഈ കഴിഞ്ഞ ദിവസമാണ് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എ എം എം എ ഒരു ക്ലബ് ആണ് എന്നുള്ള പരാമർശം നടത്തിയത്. ഈ പരാമർശത്തിനെതിരെ യാണ് ഇപ്പോൾ ഇദ്ദേഹം കത്തയച്ചിരിക്കുന്നത്. ഇദ്ദേഹം അയച്ച കത്തിന് പൂർണ്ണരൂപം ഇങ്ങനെ.

- Advertisement -

‘കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ താങ്കള്‍ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു.

‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.ക്ലബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉള്ള എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബില്‍കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ.

ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു.’

Abin Sunny

Recent Posts

സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ,അഭിഷേക് വിരോധികള്‍ ചീറ്റിപ്പോയി; ജാസ്മിനോട് പ്രതികരിക്കാത്തത് ഈ കാരണം കൊണ്ടാണ്

ബിഗ്ബോസിലൂടെ സുപരിചിതമാണ് അഭിഷേക്.നല്ല രീതിയിൽ താരം ഗെയിം കളിക്കുന്നുണ്ട്.കടന്നു വന്ന ആദ്യ ദിവസം തന്നെ അകത്തും പുറത്തും വിവാദ താരമായി…

20 mins ago

അപ്സര പോയപ്പോൾ ജാസ്മിൻ പറഞ്ഞത് സത്യമാവുന്നു.അപ്‌സര പുറത്താവാന്‍ പാര്‍ട്‌നറും ഒരു കാരണമായോ? കുറിപ്പ് ഇതാണ്

തീർത്തും അപ്രതീക്ഷമായാണ് കഴിഞ്ഞ ദിവസം അപ്സര പുറത്ത് പോയത്.ഫൈനല്‍ ഫൈവിലെങ്കിലും അപ്‌സര എത്തുമെന്ന് കാര്യം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു.ബിഗ് ബോസ് ആരാധകരുടെ…

2 hours ago

ലാലേട്ടന്റെ മുന്നിൽ നിന്ന് ജാസ്മിനോട് സോറി പറഞ്ഞ് ജിന്റോ.ജിന്റോ കാണിച്ച ആംഗ്യമാണ് പ്രശ്നമായത്

കഴിഞ്ഞ ദിവസം അപ്‌സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും…

2 hours ago

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

5 hours ago

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

16 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

16 hours ago